2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

പ്രിയ വിഎസ്, അവിടുത്തെ നാവു പൊന്നായിരിക്കട്ടെ

അ­ശ്വ­ത്ഥാ­മാ എന്ന പേ­രു് ഒരാ­ന­യ്ക്കി­ട്ടു­കൊ­ടു­ക്കു­ക­യും ഈ പാ­വം­പി­ടി­ച്ച മൃ­ഗ­ത്തി­നെ കൊ­ല്ലു­ക­യും ചെ­യ്ത ശേ­ഷം കള്ളം­പ­റ­യാ­ത്ത ധര്‍­മ്മ­പു­ത്രര്‍ ദ്രോ­ണ­രെ യു­ദ്ധ­മു­ഖ­ത്തു­നി­ന്നു് പിന്‍­വ­ലി­പ്പി­ക്കാ­നാ­യി "അ­ശ്വ­ത്ഥാ­മാ ഹതഃ കു­ഞ്ജ­ര" എന്നു­ച്ഛ­രി­ച്ച­താ­യി വ്യാ­സ­മു­ഖ­ത്തു­നി­ന്നു പണ്ടു വി­ഘ്നേ­ശ്വ­രന്‍ കേ­ട്ടെ­ഴു­തി­യി­രു­ന്നു. തന്റെ മക­നാ­ണു് കൊ­ല്ല­പ്പെ­ട്ട­തെ­ന്നു കരു­തി തേ­രില്‍­നി­ന്നി­റ­ങ്ങി യു­ദ്ധ­മു­ഖ­ത്തു മു­ഖം­പൂ­ഴ്ത്തി­യി­രു­ന്ന ദ്രോ­ണ­രെ പഴയ സതീര്‍­ത്ഥ്യ­ന്റെ മക(­ള)­ന്റെ പി­ന്നി­ലൊ­ളി­ച്ച വത്സ­ല­ശി­ഷ്യ­നായ അര്‍­ജ്ജു­നന്‍ തന്നെ എയ്തു­വീ­ഴ്ത്തി. ഈ ഒളി­പ്പോ­രി­നു സാ­ഹ­ച­ര്യ­മൊ­രു­ക്കാ­നാ­യി കു­ഞ്ജര എന്ന പ്ര­യോ­ഗം ദ്രോ­ണര്‍ കേള്‍­ക്കാ­തി­രി­പ്പാന്‍ ശബ്ദം താ­ഴ്ത്തി­യാ­ണു് യു­ധി­ഷ്ഠി­രന്‍ പറ­ഞ്ഞ­തു­്. വാ­ച­ക­ത്തി­ലെ പ്ര­ധാ­ന­വി­വ­ര­മായ കു­ഞ്ജ­ര­ത്തെ -ആ­ന­യെ- വി­ഴു­ങ്ങി എന്നും പറ­യാം­.

­കേ­ട്ടെ­ഴു­താ­നി­രു­ന്ന വി­ഘ്നേ­ശ്വ­രന്‍ പക്ഷെ ഈ വി­വ­രം വി­ഴു­ങ്ങി­യി­ല്ല. അല്ലെ­ങ്കില്‍ ഒന്നാ­മ­ത്തെ 'ആ­ന­വി­ഴു­ങ്ങി­വാര്‍­ത്ത'­യാ­യി ഈ സം­ഭ­വം കൊ­ണ്ടാ­ട­പ്പെ­ടു­മാ­യി­രു­ന്നു. ഇന്നി­പ്പോള്‍ ഇത്ത­രം ആന­വി­ഴു­ങ്ങി­വാര്‍­ത്ത­ക­ളു­ടെ കാ­ല­മാ­ണു­്. ഏതെ­ങ്കി­ലും സം­ഭ­വ­ത്തെ­ക്കു­റി­ച്ചു വരു­ന്ന റി­പ്പോര്‍­ട്ടു­ക­ളില്‍ അതി­ലെ പ്ര­ധാ­ന­ഭാ­ഗം മാ­ത്രം കാ­ണി­ല്ല.

ആ­ന­വി­ഴു­ങ്ങി­വാര്‍­ത്ത­കള്‍ വെ­റു­തെ ഉണ്ടാ­വു­ന്ന­ത­ല്ല. അശ്വ­ത്ഥാ­മാ ഹതഃ പോ­ലെ ആന­യെ വി­ഴു­ങ്ങു­ന്ന പ്ര­സ്താ­വ­ന­കള്‍ ആദ്യം ഉണ്ടാ­വ­ണം. എങ്കില്‍ സിന്‍­ഡി­ക്കേ­റ്റു­കാര്‍­ക്കു പകു­തി­പ്പ­ണി ലാ­ഭ­മാ­യി­.

­കേ­ര­ള­രാ­ഷ്ട്രീ­യ­ത്തില്‍ കണ്ണി­റു­ക്കി കള്ളം­പ­റ­യു­ന്ന ഒരു വൃ­ദ്ധ­നു­ണ്ടാ­യി­രു­ന്നു. അദ്ദേ­ഹം കണ്ണി­റു­ക്കി­യാല്‍ പറ­യു­ന്ന­തു് കള്ള­മാ­ണെ­ന്നൂ­ഹി­ച്ചോ­ണം. കേ­ര­ള­ത്തി­ന്റെ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന അദ്ദേ­ഹ­ത്തി­ന്റെ കു­റ­വു­തീര്‍­ക്കു­ന്ന മറ്റൊ­രു വൃ­ദ്ധ­നാ­ണു് ആന­വി­ഴു­ങ്ങി പ്ര­സ്താ­വ­ന­ക­ളു­ടെ ആചാ­ര്യന്‍. ദോ­ഷം പറ­യ­രു­ത­ല്ലോ. കോ­ള­യ്ക്ക് പക­രം എന്‍­ഡോ­സള്‍­ഫാന്‍ എന്നൊ­ക്കെ അബ­ദ്ധ­ത്തില്‍ പറ­യു­മെ­ങ്കി­ലും ഇദ്ദേ­ഹം കള്ളം മാ­ത്ര­മാ­യി പറ­യി­ല്ല. പക­രം പാ­തി­സ­ത്യം മറ­ച്ചു­വ­ച്ചേ സം­സാ­രി­ക്കൂ. കു­ഞ്ജ­ര­ത്തെ അമര്‍­ത്തി­വ­ച്ച­തു­പോ­ലെ­.

അ­ദ്ദേ­ഹ­ത്തി­ന്റെ ഏറ്റ­വും ഒടു­വി­ല­ത്തെ ആന­വി­ഴു­ങ്ങി പ്ര­സ്താ­വ­ന­യാ­ണു് കഴി­ഞ്ഞ ദി­വ­സം ­വി­ക്കി­ലീ­ക്ക്സ് വെ­ളി­പ്പെ­ടു­ത്ത­ലു­മാ­യി ബന്ധ­പ്പെ­ട്ടു് മാ­ദ്ധ്യ­മ­ങ്ങ­ളില്‍ നി­റ­ഞ്ഞ­തു­്. ­യു­എ­സ് പ്ര­തി­നി­ധി­ക­ളു­മാ­യി നട­ത്തിയ കൂ­ടി­ക്കാ­ഴ്ച­യില്‍ അവര്‍ സ്വീ­ക­രി­ച്ച നി­ല­പാ­ടി­നെ പരി­ഹ­സി­ച്ചു­വി­ടു­ക­യാ­യി­രു­ന്നു താന്‍ ചെ­യ്ത­തെ­ന്നാ­ണു് വി­എ­സ് പറ­ഞ്ഞ­തു­്. വി­ജ­യ­നും ഐസ­ക്കും കൂ­ട്ടി­ക്കാ­ഴ്ച­ക­ളില്‍ തങ്ങള്‍ പറ­ഞ്ഞ കാ­ര്യ­ങ്ങള്‍ ശരി­വ­ച്ച­പ്പോ­ഴാ­ണു് വി­എ­സ് ഇങ്ങ­നെ പറ­ഞ്ഞ­തു­്. വി­എ­സി­ന്റെ ഫാന്‍ ക്ല­ബ് ഈ പ്ര­സ്താ­വ­ന­യെ മു­ഖ­വി­ല­യ്ക്കെ­ടു­ത്ത­പ്പോള്‍ ചി­ല­രെ­ങ്കി­ലും അദ്ദേ­ഹം കള്ളം­പ­റ­യു­ക­യാ­വും എന്നും നി­ന­ച്ചു­.

­സ­ത്യ­ത്തി­ന്റെ കണി­ക­പോ­ലു­മി­ല്ലാ­തെ സ്വ­ന്തം വീ­ര­സ്യം പറ­യു­ന്ന­യാ­ളാ­ണു് വി­എ­സ് എന്നു് ആരാ­നും കരു­തി­യോ? ശാ­ന്തം പാ­പം! അദ്ദേ­ഹം പറ­ഞ്ഞ­തു് കള്ള­മേ­യാ­യി­രു­ന്നി­ല്ല. CODEL SPECTER IN SOUTH INDIA: COMMUNISTS, COMPUTERS AND CULTURE എന്ന തല­വാ­ച­ക­വു­മാ­യി 2007 ജനു­വ­രി 22­നു് പെ­ന്റ­ഗ­ണി­ലേ­ക്കു പറ­ന്ന കേ­ബി­ളില്‍ ഇക്കാ­ര്യം വ്യ­ക്ത­മാ­യി പറ­യു­ന്നു­ണ്ടു­്. ഇറാ­ഖി­നെ­ക്കു­റി­ച്ചും കാ­സ്ട്രോ­യെ­ക്കു­റി­ച്ചും വി­എ­സ് യു­എ­സ് പ്ര­തി­നി­ധി­ക­ളോ­ടു പ്ര­തി­ക­രി­ച്ച­തു് 2006 ഡി­സം­ബര്‍ 21­നു് തന്നെ സന്ദര്‍­ശി­ച്ച അമേ­രി­ക്കന്‍ സെ­ന­റ്റര്‍ ആര്‍­ലെന്‍ സ്പെ­ക്ട­റോ­ടാ­യി­രു­ന്നു. യു­എ­സ് പ്രിന്‍­സി­പ്പല്‍ ഓഫീ­സര്‍ ഹൂ­പ്പ­റും സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്നു. പ്ര­സ്തുത വി­ക്കി­ലീ­ക്സ് രേഖ ഇവിടെ വാ­യി­ക്കാം­.

­ചു­രു­ക്ക­ത്തില്‍ അച്യു­താ­ന­ന്ദന്‍ തന്റെ പ്ര­സ്താ­വ­ന­യില്‍ പറ­ഞ്ഞ­തു് കള്ള­മാ­യി­രു­ന്നി­ല്ല. പക്ഷെ ഇതു മു­ഴു­വന്‍ സത്യ­വു­മാ­കു­ന്നു­ണ്ടോ എന്നാ­ണു് തു­ടര്‍­ന്നു പരി­ശോ­ധി­ക്കേ­ണ്ട­തു­്.

ഈ സം­ഭ­വം നട­ന്ന തീ­യ­തി തന്നെ നോ­ക്കു­ക. 2006 ഡി­സം­ബര്‍ 21­നാ­ണു് അമേ­രി­ക്കന്‍ സെ­ന­റ്റ­റി­ന്റെ സം­ഘ­ത്തോ­ടു മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന വി­എ­സ് ഇപ്ര­കാ­ര­മൊ­ക്കെ പ്ര­തി­ക­രി­ക്കു­ന്ന­തു­്. എന്നാല്‍ ഇപ്പോള്‍ വി­വാ­ദ­മായ കേ­ബി­ളി­ന്റെ സമ­യം കൂ­ടി പരി­ശോ­ധി­ക്കു­ക. 2008 ആഗ­സ്റ്റ് 29­ന് പ്രിന്‍­സി­പ്പല്‍ ഓഫീ­സര്‍ ആന്‍­ഡ്രൂ സിം­കിന്‍ വി­എ­സി­നെ സന്ദര്‍­ശി­ച്ചു ചര്‍­ച്ച നട­ത്തിയ കാ­ര്യ­മാ­ണു് ഈ രേ­ഖ­കള്‍ പറ­യു­ന്ന­തു­്. അന്നു് വി­വ­ര­സാ­ങ്കേ­തിക മേ­ഖ­ല, ജൈവ സാ­ങ്കേ­തിക മേ­ഖ­ല, ടൂ­റി­സം തു­ട­ങ്ങിയ മേ­ഖ­ല­ക­ളില്‍ അമേ­രി­ക്കന്‍ നി­ക്ഷേ­പം സ്വീ­ക­രി­ക്കു­ന്ന­തില്‍ സി­പി­എ­മ്മി­നു­ളള താല്‍­പ­ര്യം വി­എ­സ് തു­റ­ന്നു പ്ര­ക­ടി­പ്പി­ക്കു­ക­യാ­യി­രു­ന്നു­.

­സ്പെ­ക്ടര്‍, ഹൂ­പ്പര്‍ തു­ട­ങ്ങി­യ­വ­രു­മാ­യി വി­എ­സ് നട­ത്തിയ ചര്‍­ച്ച­യില്‍ അമേ­രി­ക്കന്‍ മൂ­ല­ധന നി­ക്ഷേ­പ­മാ­യി­രു­ന്നി­ല്ല വി­ഷ­യ­മെ­ന്നു് 2007 ജനു­വ­രി­യി­ലെ കേ­ബിള്‍ വ്യ­ക്ത­മാ­ക്കു­ന്നു. ഭൂ­പ­രി­ഷ്ക­ര­ണം, വി­ദ്യാ­ഭ്യാ­സം, ആരോ­ഗ്യം തു­ട­ങ്ങിയ മേ­ഖ­ല­ക­ളില്‍ ഇട­തു­പ­ക്ഷ സര്‍­ക്കാ­രു­ക­ളു­ടെ നേ­ട്ട­ങ്ങ­ളാ­ണു് വി­എ­സ് പ്ര­ധാ­ന­മാ­യും യു­എ­സ് സം­ഘ­ത്തി­നു മു­ന്നില്‍ നി­ര­ത്തി­യ­തു­്. "ഞ­ങ്ങള്‍ ബു­ഷി­നെ വെ­റു­ക്കു­ന്നു, എന്നാല്‍ ഞങ്ങള്‍ അമേ­രി­ക്ക­യി­ലെ ജന­ങ്ങള്‍­ക്കൊ­പ്പ­മു­ണ്ടു­്" എന്നു പറ­ഞ്ഞാ­ണു് "തര്‍­ക്ക­സ്വ­ഭാ­വ­മു­ള­ള" ചര്‍­ച്ച വി­എ­സ് അവ­സാ­നി­പ്പി­ച്ച­തെ­ന്നു് വി­ക്കീ­ലീ­ക്ക്സ് പു­റ­ത്തു­വി­ട്ട രേഖ പറ­യു­ന്നു­.

2008 ആഗ­സ്റ്റ് 29­ന്റെ ചര്‍­ച്ച വന്‍­വാര്‍­ത്താ സം­ഘ­ത്തി­ന്റെ അക­മ്പ­ടി­യോ­ടെ ആയി­രു­ന്നു­വെ­ന്ന് 2009 സെ­പ്തം­ബര്‍ 5ന്റെ രേ­ഖ വെ­ളി­പ്പെ­ടു­ത്തു­ന്നു­ണ്ടു­്. വാര്‍­ത്താ സം­ഘ­ത്തി­ന്റെ മു­ന്നില്‍ വച്ചാ­ണു് മൂ­ന്നു മേ­ഖ­ല­ക­ളില്‍ ­വി­ദേ­ശ­നി­ക്ഷേ­പം­ സ്വീ­ക­രി­ക്കാ­നു­ളള സി­പി­എ­മ്മി­ന്റെ താല്‍­പ­ര്യം വി­എ­സ് അമേ­രി­ക്കന്‍ ഉദ്യോ­ഗ­സ്ഥ­രോ­ട് പറ­ഞ്ഞ­ത്.

എ­ന്നാല്‍ വി­ക്കി­ലീ­ക്സ് രേ­ഖ­ക­ളു­ടെ വെ­ളി­പ്പെ­ടു­ത്ത­ലു­കള്‍ പു­റ­ത്തു­വ­ന്ന­പ്പോള്‍ ഇക്കാ­ര്യം വി­എ­സ് മറ­ച്ചു വച്ചു. 2006ല്‍ നട­ന്ന സം­ഭ­വം പു­റ­ത്തു പറ­യു­ക­യും അതി­നു­ശേ­ഷം അമേ­രി­ക്കന്‍ സം­ഘം തന്നെ കണാന്‍ വന്നി­ട്ടി­ല്ലെ­ന്നു് കള്ളം പറ­യു­ക­യും ചെ­യ്തു­.

­പ്ര­സ്താ­വ­ന­യു­ടെ ഉത്ത­ര­ഭാ­ഗ­ത്തു് വി­എ­സ് കൃ­ത്യ­മാ­യി കള്ളം പറ­യു­ക­ത­ന്നെ­യാ­ണു­്. ആദ്യ സന്ദര്‍­ശ­ന­ത്തി­ന്റെ തീ­യ­തി­യോ വി­വ­ര­ങ്ങ­ളോ കൃ­ത്യ­മാ­യി വെ­ളി­പ്പെ­ടു­ത്താ­തി­രി­ക്കു­ക­വ­ഴി അര്‍­ദ്ധ­സ­ത്യ­ത്തി­ന്റെ തേ­രി­ലേ­റി നട­ത്തിയ ആന­വി­ഴു­ങ്ങി­പ്ര­സ്താ­വ­ന­യു­ടെ അവ­സാ­നം താന്‍ പി­ന്നീ­ടു് യു­എ­സ് പ്ര­തി­നി­ധി­ക­ളെ കണ്ടി­ട്ടി­ല്ല എന്നു കള്ളം­പ­റ­യേ­ണ്ട സാ­ഹ­ച­ര്യ­മെ­ന്താ­യി­രു­ന്നു, പ്രിയ വി­എ­സ്? താന്‍ അവ­രെ കണ്ടു­വെ­ന്നും, സി­പി­എ­മ്മി­ന്റെ പ്ര­ഖ്യാ­പിത നയ­മ­നു­സ­രി­ച്ചു­്, തൊ­ഴില്‍ സാ­ധ്യത വര്‍­ദ്ധി­പ്പി­ക്കാ­നു­ത­കു­ന്ന വി­ദേ­ശ­നി­ക്ഷേ­പം സ്വീ­ക­രി­ക്കാന്‍ ആവ­ശ്യ­മായ ശ്ര­മം നട­ത്തി­യെ­ന്നും പറ­ഞ്ഞാല്‍ താ­ങ്ക­ളു­ടെ തി­ള­ക്കം കൂ­ടു­ക­യ­ല്ലേ ഉണ്ടാ­യി­രു­ന്നു­ള്ളൂ? പി­ന്നെ എന്തി­നാ­ണു് അങ്ങു് അങ്ങ­യു­ടെ നാ­വു­കൊ­ണ്ടു് ഇങ്ങ­നെ ആന­വി­ഴു­ങ്ങി­പ്ര­സ്താ­വ­ന­യി­റ­ക്കി­യ­തു­്?

ആ­ദ്യ­ത്തെ കൂ­ടി­ക്കാ­ഴ്ച­യില്‍ അങ്ങു­പ്ര­ക­ടി­പ്പി­ച്ച സത്യ­സ­ന്ധ­ത­യു­ണ്ട­ല്ലോ, "ഞ­ങ്ങള്‍ ബു­ഷി­നെ വെ­റു­ക്കു­ന്നു, എന്നാല്‍ ഞങ്ങള്‍ അമേ­രി­ക്കന്‍ ജന­ത­യോ­ടൊ­പ്പ­മു­ണ്ടു­്," എന്ന പ്ര­ഖ്യാ­പ­നം­... ആ പ്ര­ഖ്യാ­പ­നം നട­ത്താന്‍ മടി­കാ­ട്ടാ­തി­രു­ന്ന അങ്ങ­യു­ടെ നാ­വു് പൊ­ന്നാ­യി­ത്തീ­ര­ട്ടെ. പക്ഷെ ഇനി­യെ­ങ്കി­ലും, ഇനി­യെ­ങ്കി­ലും, ഇങ്ങ­നെ അര്‍­ദ്ധ­സ­ത്യ പ്ര­സ്താ­വ­ന­കള്‍ നട­ത്തി ആന­വി­ഴു­ങ്ങി­വാര്‍­ത്ത­കള്‍­ക്കു് സ്രോ­ത­സ്സാ­യി നി­ന്നു­കൊ­ടു­ക്ക­രു­തേ­...

കടപ്പാട്


1 അഭിപ്രായം:

  1. വി എസ് അമേരിക്കന്‍ പ്രധിനിധി സംഘത്തെ കണ്ടത് പുതുമയുള്ള കാര്യമല്ല, മുമ്പൊരിക്കല്‍ ഇന്ത്യാവിഷനിലെ പൊളിട്രിക്സ് പരിപാടിയില്‍ ഈ കൂടിക്കാഴ്ച കാണിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു അത്.

    മറുപടിഇല്ലാതാക്കൂ