2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ദിശാബോധമില്ലാത്ത രാഷ്ട്രീയക്കാരാണ് കേരളത്തിന്റെ ശാപമെന്ന്

ദിശാബോധമില്ലാത്ത രാഷ്ട്രീയക്കാരാണ് കേരളത്തിന്റെ ശാപമെന്ന് വ്യവസായ എെ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 40 കൊല്ലം മുമ്പുള്ള ചിന്താഗതിയാ ണ് ഇപ്പോഴും കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍ക്കുള്ളത്. ഇവര്‍ കൂപ മണ്ഡൂകങ്ങളാണ്. എന്നാല്‍ 40 വയസിന് താഴെയുള്ള യുവാക്കളുടെ പ്രതീക്ഷകളാണ് ഈ ഗവണ്‍മെന്റ് സാക്ഷാത്കരിക്കാന്‍ പോകുന്നത്.
"എമേര്‍ജിംഗ് കേരള' ഈ രംഗത്ത് പുതിയ കാല്‍വെപ്പാണ്. ഭാവി കേരളത്തെ രൂപീകരിക്കുന്നതില്‍ യംഗ് ടാലന്റ്സിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. എം.എസ്.എഫ് ടാലന്റ്സ് മീറ്റ് ശുഭകരമായ കാല്‍വെപ്പാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ്സ് മീറ്റില്‍ ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങള്‍ സ്മാരക സ്കോളര്‍ഷിപ്പ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ