2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

സി.പി.എമ്മിന് യു.എസ്. വിരുദ്ധ നിലപാടില്ല -വി.വി. സാമ്രാജ്യത്വത്തോടുള്ള പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല :വി.എസ്

സി.പി.എമ്മിന് അമേരിക്കന്‍വിരുദ്ധ നിലപാടോ മനോഭാവമോ ഇല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി. ദക്ഷിണാമൂര്‍ത്തി പറഞ്ഞു.

സി.പി.എമ്മിന് സാമ്രാജ്യത്വവിരുദ്ധ നയമാണുള്ളത്. അത് അമേരിക്കന്‍വിരുദ്ധ നിലപാടായി ചിത്രീകരിക്കുന്നത് ശരിയല്ല. പുതിയ സാഹചര്യത്തില്‍ ഇവിടെനിന്ന് അമേരിക്കയിലേക്കോ ഇന്ത്യയിലേക്ക് അമേരിക്കയോ നിക്ഷേപം നടത്തുന്നതില്‍ ഒരു തെറ്റുമില്ല.

'വിക്കിലീക്‌സ്' സംബന്ധിച്ച വിഷയത്തില്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒരേ അഭിപ്രായമാണുള്ളത്. അവര്‍ക്ക് രണ്ട് അഭിപ്രായങ്ങളാണുള്ളതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതാണ്. പിണറായി വിജയനെ സാമ്രാജ്യത്വത്തിന്റെ ആളായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ. ഉപവാസധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എന്നാല്‍ വീ എസ് എന്ത് പറയുന്നു എന്ന് നോക്കാം








സാമ്രാജ്യത്വത്തോടുള്ള പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതില്‍ അമേരിക്കയെന്നോ അമേരിക്കന്‍ സാമ്രാജ്യത്വമെന്നോ പാര്‍ട്ടിക്ക് വേര്‍തിരിവില്ല. ക്യൂബയിലെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയെ 117 തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഈ അമേരിക്കയും അമേരിക്കന്‍ സാമ്രാജ്യത്വവും -കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വി.എസ്. അച്യുതാനന്ദന്‍ വികസന വിരോധിയും ജന്മനാ വിഭാഗീയനുമാണെന്ന കൈരളി ചാനല്‍ മുന്‍ എം.ഡി ജോണ്‍ ബ്രാട്ടിസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ബ്രിട്ടാസ് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വി.എസിനെതിരെ നടത്തിയ പരാമര്‍ശം വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. 'ഈ വീരന്‍ മാര്‍ഡ്രോകിന്റെ അനുയായിയാണ്. സിങ്കപ്പൂര്‍ കിഡ്‌നി റാക്കറ്റിലെ പ്രതിയായി ഒളിച്ചു നടക്കുന്ന ഫാരിസ് അബൂബക്കറിനെ കൈരളിയില്‍ കൊണ്ടുവന്ന് വെളളപൂശിയ ആളാണ് ഈ വിരുതന്‍. ഫാരിസിനെക്കുറിച്ച് പല മേഖലകളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ നല്ല ആളല്ലെന്ന് മുമ്പ് അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ മുന്നില്‍നിന്നും വാര്‍ത്ത ചോര്‍ത്തിയയാളാണ് മാര്‍ഡ്രോക്. അയാളുടെ അനുയായിയല്ലേ ഇപ്പോള്‍ ബ്രിട്ടാസ്! ബാക്കി നിങ്ങള്‍ അന്വേഷിക്ക്.




1 അഭിപ്രായം: