സംസ്ഥാന സര്‍ക്കാര്‍ ചീഫ്വിപ്പ് പി.സി. ജോര്‍ജിനെതിരെ സമര്‍പ്പിച്ച രണ്ടാംകോടതിയലക്ഷ്യ ഹരജിയിലും നേരിട്ട് ഹാജരാകണമെന്ന് വിജിലന്‍സ് കോടതിയുടെ നോട്ടീസ്. പാമോയില്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നുത്തരവിട്ട വിജിലന്‍സ് ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ചശേഷം മാധ്യമങ്ങളിലൂടെ ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥിതിക്ക് കളങ്കം വരുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്. അഭിഭാഷകനായ മുട്ടട സി. ബാലചന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രാരംഭവാദം പരിഗണിച്ചശേഷമാണ് ഒക്ടോബര്‍ 18ന് നേരിട്ട് ഹാജരാകാന്‍ പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കിയത്. നേരത്തെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ ഒക്ടോബര്‍ 22ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ