ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ആയിരിക്കവേ അരുണ്‍കുമാറിനെതിരെ ഉന്നയിക്കപ്പെട്ട അരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി നല്‍കിയ പരാതി ലോകായുക്തയ്ക്ക് വിട്ട മുന്‍സര്‍ക്കാരിന്റെ നടപടി നിയമപരമല്ലെന്നും ലോകായുക്തയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല പരാതിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇക്കാരണത്താല്‍ത്തന്നെ ലോകായുക്തയുടെ പരിഗണനയിലുള്ള പരാതി പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി നിയമാനുസൃതമാണെന്നും ക്രമപ്രകാരമുള്ളതാണെന്നും കോടതി പറഞ്ഞു. ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്ത സ്ഥാപനമായിരുന്നു ഐ.എച്ച്.ആര്‍.ഡിയെന്നും ഇത് പരിശോധിക്കാതെയാണ് മുന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ലോകായുക്തയെ ചുമതലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച
അരുണ്‍കുമാറിന്റെ ഹരജികള്‍ തള്ളി
ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ആയിരിക്കവേ അരുണ്‍കുമാറിനെതിരെ ഉന്നയിക്കപ്പെട്ട അരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി നല്‍കിയ പരാതി ലോകായുക്തയ്ക്ക് വിട്ട മുന്‍സര്‍ക്കാരിന്റെ നടപടി നിയമപരമല്ലെന്നും ലോകായുക്തയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല പരാതിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇക്കാരണത്താല്‍ത്തന്നെ ലോകായുക്തയുടെ പരിഗണനയിലുള്ള പരാതി പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി നിയമാനുസൃതമാണെന്നും ക്രമപ്രകാരമുള്ളതാണെന്നും കോടതി പറഞ്ഞു. ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്ത സ്ഥാപനമായിരുന്നു ഐ.എച്ച്.ആര്‍.ഡിയെന്നും ഇത് പരിശോധിക്കാതെയാണ് മുന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ലോകായുക്തയെ ചുമതലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ടി.വി.രാജേഷ് എസ്.ഐയെ മര്‍ദ്ദിച്ചതായി പരാതി
ടി.വി.രാജേഷ് എസ്.ഐയെ മര്‍ദ്ദിച്ചതായി പരാതി
Posted on: 30 Sep 2011
എന്നാല്‍ താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും തന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടായി എന്നത് ശരിയാണെന്നും ടി.വി.രാജേഷ് എം.എല്‍.എ. പ്രതികരിച്ചു. എം.എല്‍.എ. ആണെന്ന് അറിയിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്‌തെങ്കിലും എസ്.ഐ. കയര്‍ത്തുസംസാരിക്കുകയാണ് ഉണ്ടായതെന്നും ടി.വി.രാജേഷ് പറഞ്ഞു.
മര്‍ദ്ദനമേറ്റ എസ്.ഐയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് എസ്.ഐ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. തടഞ്ഞുനിര്‍ത്തിയ സംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരോട് എം.എല്‍.എ. അസഭ്യം പറഞ്ഞുവെന്നും സി.ഐയ്ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2011 സെപ്റ്റംബർ 24, ശനിയാഴ്‌ച
ജഡ്ജിക്കെതിരായ പരാതി പിന്‍വലിക്കില്ല: പി.സി.ജോര്‍ജ്
നവംബറില്‍ പരിഗണിക്കേണ്ട കേസ് മുന്‍കൂറായി ശനിയാഴ്ച പരിഗണിച്ചതില്‍ തന്നെ അപാകതയുണ്ടെന്ന് ജോര്‍ജ് പറഞ്ഞു.
ജഡ്ജി പിന്മാറിയത് കുറ്റബോധം കൊണ്ടാകാം
കോടതിയലക്ഷ്യത്തിന് എനിക്ക് രണ്ട് തവണ നോട്ടീസ് അയക്കാന്‍ ഏതായാലും ജഡ്ജിക്ക് സമ്മര്‍ദമുണ്ടായില്ല. നോട്ടീസ് അയച്ചുവെന്ന് പറയുന്നതല്ലാതെ ഇതുവരെയും തനിക്ക് കിട്ടിയിട്ടില്ല. തനിക്ക് നോട്ടീസ് അയക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജിക്ക് കഴിയില്ല. ഹൈക്കോടതിക്ക് മാത്രമാണ് നോട്ടീസ് അയക്കാന്‍ അധികാരം. വിജിലന്‍സ് ജഡ്ജി പാമോലിന്‍ കേസില്‍ നിന്ന് പിന്മാറും മുമ്പ് ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ അറിഞ്ഞതെങ്ങനെയാണ്. വെള്ളിയാഴ്ച രാത്രി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആനത്തലവട്ടം ആനന്ദന്‍ നാളെ ജഡ്ജി കേസില്‍ നിന്നൊഴിയും എന്ന് പറഞ്ഞു.
ക്വട്ടേഷന്‍ സംഘത്തിന്റെ കുലപതിയാണ് അച്യുതാനന്ദന്‍. ക്വട്ടേഷന്‍ സംഘത്തിന്റെ പണിയാണ് പി.സി ജോര്‍ജ് ചെയ്യുന്നതെന്ന വി.എസിന്റെ ആരോപപണത്തിന് പ്രതികരണമായാണ് ഇത് പറഞ്ഞത്. വി.എസിനെതിരെ ഒട്ടേറെ തെളിവുകള്‍ എന്റെ പക്കലുണ്ട്. ഓരോന്നായി പുറത്തുവിടും. എന്നെക്കൊണ്ട് പറയിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും വി.എസ് ജഡ്ജിമാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മകന്‍ ജോലിനേടിയത് വഴിവിട്ട രീതിയിലാണ്. ഐ.എച്ച്.ആര്‍.ഡിയില്‍ ട്രെയിനിയായി കയറിയ അരുണ്‍കുമാര്‍ ഇപ്പോള്‍ ഒന്നര രക്ഷം രൂപ ശമ്പളം പറ്റുണ്ട്. മക്കാവു ദ്വീപില്‍ അരുണ്‍കുമാര്‍ എത്ര പെരുന്നാള്‍ നടത്തിയിട്ടുണ്ട്. കിളിരൂര്‍, കവിയൂര്‍, പറവൂര്‍ പെണ്‍വാണിഭങ്ങള്‍ നടക്കുമ്പോള്‍ കോടിയേരി എവിടെയായിരുന്നു. വി.എസ് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.
തോമസ് ഐസക്കിനെ രാഷ്ട്രീയമായി കൊല്ലാന്‍ നടക്കുന്നയാളാണ് വി.എസ്. പിണറായി മുതലാളിക്ക് പാവങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. മതിക്കെട്ടാനിലും പീരുമേട്ടിലും കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലും ഞാനും വി.എസ്സും ക്വട്ടേഷന്‍ നടത്തി. എന്റെ മുതലാളിയായിരുന്നല്ലോ മുമ്പ് വി.എസ്-പി.സി ജോര്‍ജ് പറഞ്ഞു.
2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച
രണ്ടാം ഹരജിയിലും പി.സി. ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന്
സംസ്ഥാന സര്‍ക്കാര്‍ ചീഫ്വിപ്പ് പി.സി. ജോര്‍ജിനെതിരെ സമര്‍പ്പിച്ച രണ്ടാംകോടതിയലക്ഷ്യ ഹരജിയിലും നേരിട്ട് ഹാജരാകണമെന്ന് വിജിലന്‍സ് കോടതിയുടെ നോട്ടീസ്. പാമോയില്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നുത്തരവിട്ട വിജിലന്‍സ് ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ചശേഷം മാധ്യമങ്ങളിലൂടെ ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥിതിക്ക് കളങ്കം വരുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്. അഭിഭാഷകനായ മുട്ടട സി. ബാലചന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രാരംഭവാദം പരിഗണിച്ചശേഷമാണ് ഒക്ടോബര്‍ 18ന് നേരിട്ട് ഹാജരാകാന്‍ പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കിയത്. നേരത്തെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ ഒക്ടോബര്‍ 22ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ക്രിമിനല്‍ സംഘങ്ങളുടെ പണം വാങ്ങി വി.എസ് ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു
സംഘങ്ങളുടെ പണംവാങ്ങി വി.എസ്. അച്യുതാനന്ദന്‍ ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്. വ്യാജരേഖാകേസില്‍ ജയിലിലായവരാണ് അച്യുതാനന്ദനെ കൊണ്ടുനടക്കുന്നതും സഹായിക്കുന്നതും. 15 വര്‍ഷംമുമ്പുള്ള സംഭവം കുത്തിപ്പൊക്കി കുഞ്ഞാലിക്കുട്ടിയെ ജയിലിലടയ്ക്കാന്‍ അച്യുതാനന്ദന്‍ മനപ്പായസമുണ്ണുകയാണ്. മുസ്ലിം ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ അപവാദപ്രചാരണം നടത്തുകയും കോടതികള്‍ കയറിയിറങ്ങുകയുമാണ് വി.എസ്. ഇത്തരത്തിലൊരു പ്രതിപക്ഷനേതാവ് മുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്തിന് അപമാനകരമാണ് അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം.പാര്‍ട്ടിയുടെ തെറ്റ് പുറത്ത് പറയുന്നവരെല്ലാം സി.പി.എമ്മില്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം മകളുടെ മാനഹാനി ഭയന്ന് പ്രതികരിച്ചതിനാണ് ഒരു നേതാവിനെതിരെ പാര്‍ട്ടി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.സംഭവങ്ങളെ വൈകാരികമായി കണ്ടതിന്‍െറ ദുരന്തമാണ് പി.ഡി.പി അനുഭവിക്കുന്നത്. ബാബരി മസ്ജിദ് സംഭവത്തില്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ വൈകാരികമായാണ് പ്രസംഗിച്ചത്. കള്ളപ്രചാരണം നടത്തി ലീഗിനെ വര്‍ഗീയകക്ഷിയായി ചിത്രീകരിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ലീഗില്‍ വിപ്ളവവും പുരോഗമനവും പോരെന്നാണ് ചിലര്‍ പറയുന്നത്. ലീഗ് സമാധാനത്തിന്‍െറ മാര്‍ഗമാണ് എപ്പോഴും സ്വീകരിക്കുന്നത്. മുസ്ലിംകള്‍ പ്രതികരിക്കണമെന്ന് വാദിച്ചാണ് എന്‍.ഡി.എഫ് രംഗത്തുവന്നത്. രാത്രിയുടെ മറവില്‍ ക്ളാസുകള്‍ നടത്തി മുസ്ലിം ചെറുപ്പക്കാരില്‍ വിദ്വേഷം വളര്‍ത്തുകയാണ് അവര്‍. തെരഞ്ഞെടുപ്പില്‍ എത്ര വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നാലും തീവ്രവാദത്തോട് ലീഗ് ഒരിക്കലും സന്ധിചെയ്യില്ളെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് പാപിയായ പുണ്യവാളന്‍:
മനസ്സുമായി സാത്താന്റെ വചനങ്ങള്‍ പറയുന്ന പാപിയായ പുണ്യവാളനാണ് വി.എസ് അച്യുതാനന്ദനെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. പാമോലിന്‍ കേസില്‍ വിശുദ്ധന്‍ നടക്കുന്ന പാപിയുടെ റോളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ടും സ്ത്രീപീഢനക്കേസുകളില്‍ തുമ്പുണ്ടാക്കാന്‍ വി.എസിന് കഴിഞ്ഞില്ല. എന്നിട്ടാണ് 20 വര്‍ഷം പഴക്കുമുള്ള കേസിന് തുമ്പുണ്ടാക്കാന്‍ വി.എസ് ഇപ്പോഴും ശ്രമിക്കുന്നത്-പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.
2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച
ഹര്‍ത്താല്‍
വെസ്റ്റ്ഹില്ലില്‍ ചരക്ക് ലോറികള്‍ക്ക് നേരെ കല്ലേറുണ്ടായി. നഗരത്തില്‍ അങ്ങിങ്ങായി നിരത്തിലിറങ്ങിയ സ്വാകാര്യ വാഹനങ്ങള്‍ തടയുകയുമുണ്ടായി.
ചില പ്രദേശങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിന്‍െറ ഗ്ളാസ് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഓഫിസിന് നേരെ ആക്രമം ഉണ്ടായത്. പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പാസ്പോര്‍ട്ട് ഓഫിസിനകത്തെ പ്രതിഷേധത്തിന് ശേഷം കോമ്പൗണ്ടിന് പുറത്ത് കടന്ന ഉടനെയാണ് കല്ളെറിഞ്ഞത്. മലപ്പുറം പൊലീസ് കേസെടുത്തു
ദിശാബോധമില്ലാത്ത രാഷ്ട്രീയക്കാരാണ് കേരളത്തിന്റെ ശാപമെന്ന്
"എമേര്‍ജിംഗ് കേരള' ഈ രംഗത്ത് പുതിയ കാല്‍വെപ്പാണ്. ഭാവി കേരളത്തെ രൂപീകരിക്കുന്നതില്‍ യംഗ് ടാലന്റ്സിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. എം.എസ്.എഫ് ടാലന്റ്സ് മീറ്റ് ശുഭകരമായ കാല്‍വെപ്പാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ്സ് മീറ്റില്‍ ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങള്‍ സ്മാരക സ്കോളര്‍ഷിപ്പ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.
2011 സെപ്റ്റംബർ 18, ഞായറാഴ്‌ച
24 ലക്ഷം രൂപ വെട്ടിച്ച സി.കെ.പി പത്മനാഭനെതിരെ നടപടി
എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന സ്വഭാവദൂഷ്യ പരാതിയും ഒളികാമറ വിവാദവും സംബന്ധിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ചര്‍ച്ച മാറ്റിവെച്ചാണ് വി.എസ്. അച്യുതാനന്ദനുമായി അടുത്തബന്ധം പുലര്‍ത്തുന്ന സി.കെ.പിക്കെതിരെ നടപടി . കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരായ സ്വഭാവദൂഷ്യ നടപടിക്ക് ഇടയാക്കിയവരില്‍ പ്രമുഖനാണ് സി.കെ.പി. ശശിക്കെതിരെ പാര്‍ട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്‍റ് അജിത്തിനെയും കഴിഞ്ഞദിവസം ചേര്‍ന്ന ഡി.വൈ.എഫ്.ഐ പ്രത്യേക കണ്‍വെന്‍ഷനില്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കര്‍ഷക സംഘത്തിന്‍െറ ഓഫിസ് സെക്രട്ടറിയാണ് 24 ലക്ഷം രൂപ വെട്ടിച്ചതെങ്കിലും അതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ സി.കെ.പി. പത്മനാഭന് കഴിയില്ളെന്ന നിലപാടാണ് അന്വേഷണ കമീഷനും സംസ്ഥാനസമിതിയും കൈക്കൊണ്ടത്. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നടപടിക്ക് ശിപാര്‍ശചെയ്തിരുന്നു.
2011 സെപ്റ്റംബർ 17, ശനിയാഴ്‌ച
ഹര്‍ത്താല്‍ ഭാഗികം
ചിലയിടങ്ങളില്‍ റോഡുകള്‍ ഉപരോധിച്ചു. സമരാനുകൂലികള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കെ.എസ്.ആര്‍.ടി.സി രാവിലെ മുതല്‍ സര്‍വീസ് നടത്തിയെങ്കിലും പലയിടത്തും ബസുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇടക്ക് നിര്‍ത്തിവെച്ചു. വെഞ്ഞാറമൂട്, വര്‍ക്കല, കൊച്ചുള്ളൂര്‍, കുലശേഖരം, മാങ്കുഴി, പ്ളാവോട്, പുലയനാര്‍കോട്ട, ശ്രീകാര്യം, പാപ്പനംകോട്, മൊട്ടമൂട്, അമ്പലംമുക്ക് എന്നിവിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ളേറുണ്ടായി. കൊച്ചുള്ളൂരില്‍ രാവിലെ ശ്രീകാര്യം സ്വദേശി അമല്‍ എന്ന പതിനാറുകാരന് കല്ളേറില്‍ പരിക്കേറ്റു. പുരികത്തിനും മൂക്കിനുമിടയില്‍ പരിക്കേറ്റ അമലിനെ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് വയ്യേറ്റില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ളേറില്‍ പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്‍െറ കണ്ണാടി പൂര്‍ണമായും തകര്‍ന്നു. വിഴിഞ്ഞം, വികാസ്ഭവന്‍, പാപ്പനംകോട് ഡിപ്പോകളിലെ ഡ്രൈവര്‍മാര്‍ക്കും കല്ളേറില്‍ പരിക്കേറ്റിട്ടുണ്ട്. മൊട്ടമൂടില്‍ വെച്ച് ബസിന് നേരെയുണ്ടായ കല്ളേറില്‍ കണ്ടക്ടര്‍ക്കും പരിക്കേറ്റു. വര്‍ക്കല മൈതാനത്തിന് സമീപം രാവിലെ ഒമ്പത് മണിയോടെ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ളേറുണ്ടായി. വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപത്തെുള്ള എസ്.ബി.ഐ ഓഫീസിലേക്ക് സമരാനുകൂലികള്‍ തള്ളിക്കയറിയത് അല്‍പസമയം സംഘര്‍ഷം സൃഷ്ടിച്ചു. ആറ്റിങ്ങല്‍ തോന്നയ്ക്കലിന് സമീപം കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ കല്ളെറിഞ്ഞു.
ഹര്‍ത്താല്‍ മൂലം 1.75 കോടി രൂപയുടെ കളക്ഷന്‍ നഷ്ടമുണ്ടായതായാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. കല്ളേറ് മൂലം 1.12 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായിട്ടുണ്ട്. ദീര്‍ഘദൂരസര്‍വീസുകള്‍ ഉള്‍പ്പെടെ 553 സര്‍വീസുകള്‍ നടത്തിയെങ്കിലും പലതും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
ഹര്‍ത്താലിനോടനുബന്ധിച്ച് കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ചിലയിടങ്ങളില്‍ തുറന്ന കടകള്‍ സമരാനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പേയാട് കെ.എസ്.ഇ.ബി ഓഫീസിന് നേരെ അക്രമമുണ്ടായി. ലൈന്‍മാന്‍ സോമശേഖരന്‍നായരെ സമരാനുകൂലികള്‍ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. കഴക്കൂട്ടത്ത് ഹോട്ടലിന് നേരെയും കല്ളേറുണ്ടായി.
ചിലയിടങ്ങളില്‍ സമരാനുകൂലികള്‍ റോഡ് ഉപരോധിച്ചത് ജനങ്ങളെ വലച്ചു. ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകള്‍ അടഞ്ഞുകിടന്നത് ഹര്‍ത്താല്‍ അറിയാതെ എത്തിയവരെ ബാധിച്ചത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ ബാധിച്ചു.
എല്‍.ഡി.എഫ് നേതൃത്വത്തില്‍ രാവിലെ സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടന്ന മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളുള്‍പ്പടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച
പണം പിരിക്കാനാണോ വി.എസ് കേസ് നടത്തുന്നത്
പണം പിരിക്കാനാണോ വി.എസ് കേസ് നടത്തുന്നതെന്ന് വ്യക്തമാക്കണം: പി.സി ജോര്‍ജ്
Posted on: 15 Sep 2011
കാസര്‍കോട്: പണം പിരിക്കാനാണോ കേസ് നടത്തുന്നതെന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്ന് പി.സി ജോര്‍ജ്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വി.എസ് വിശദീകരിക്കണം. ഓരോ സിറ്റിങ്ങിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന രാജ്യത്തെ പ്രമുഖ അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തുന്നതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു. പാര്‍ട്ടി നയരേഖപ്രകാരമാണോ വി.എസ് പണം പിരിച്ചത്. പൊതുജനങ്ങളില്‍ നിന്ന് പിരിക്കുന്ന പണം അയ്യായിരം രൂപയില്‍ കൂടുതലാണെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി വേണമെന്നാണ് പാര്‍ട്ടി വ്യവസ്ഥ.
അങ്ങനെയെങ്കില്‍ ലക്ഷങ്ങള്‍ പിരിച്ച വി.എസിനെതിരെ പ്രകാശ് കാരാട്ടോ പോളിറ്റ് ബ്യൂറോയോ എന്ത് നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറയണം. റൗഫുമായി വി.എസിന് എന്ത് ബന്ധമാണുള്ളത്. റൗഫിനെ എന്തുകൊണ്ട് വിശ്വസിക്കുന്നുവെന്നും വി.എസ് പറയണം.
അധികാരത്തിലിരുന്നപ്പോള്‍ വ്യക്തമായ തെളിവുകള്‍ ഉള്ള പല കേസുകളും തള്ളിക്കളയുകയും ആറ് കോടതികള്‍ തള്ളിക്കളഞ്ഞ കേസിന്റെ പിന്നാലെയാണ് വി.എസ് ഇപ്പോഴും നടക്കുന്നത്. കാസര്‍കോട് പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്. വി.ഡി.സതീശന്‍ മന്ത്രിയായിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നുവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
2011 സെപ്റ്റംബർ 14, ബുധനാഴ്‌ച
പാമോയില്‍ കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു
ആര്‍ക്ക് സമ്മര്‍ദ്ദമുണ്ടായാലും കോടതിക്കെതിരായ തന്‍െ പോരാട്ടം തുടരുമെന്നും നിയമജ്ഞരുമായി ആലോചിച്ചാണ് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിാദമാക്കിയതില്‍ ദു:ഖമുണ്ട്.
തന്നെ അയോഗ്യനാക്കിയാല്‍ പ്രതിപക്ഷ നേതാവും അയോഗ്യനാവും. തനിക്കെതിരെ പരാതി പറഞ്ഞവര്‍ പിന്നോട്ട് പോയി. എന്നാല്‍ താന്‍ ഇതില്‍ നിന്നും പുറകോട്ട് പോവില്ല. വിട്ടുവീഴ്ച ചെയ്യുകയുമില്ല. ഭരണഘടനാ പരമായ പരിഹാരമാണ് താന്‍ ആവശ്യപ്പെടുന്നത്.
പൊതുസമൂഹത്തിന്റെ പൗരബോധമുയര്‍ത്താനുള്ള പോരാട്ടമാണിത്.പൗരാവകാശം വിനിയോഗിക്കാന്‍ ആരേയും പേടിക്കേണ്ടതില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകേണ്ടതുണ്ട്. ജനാധിപത്യമൂല്യവും ഇന്ത്യന്‍ ജുഡീഷ്യറിയുടെ മൂല്യവും ഉയര്‍ത്തി പിടിക്കാനാണ് താന്‍ ശ്രമിക്കുന്നത്.അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നതാണ് സി. പി. എമ്മിന്റെ ശൈലിയെന്നും ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാനുള്ള ഫാഷിസ്‌ററ് ഗൂഢാലോചന പുറത്ത് കൊണ്ടുവരേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച
പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പി.സി. ജോര്‍ജ്
2011 സെപ്റ്റംബർ 10, ശനിയാഴ്‌ച
വോട്ട് പിടിക്കരുതെന്ന് സി.പി.എം.
കമ്മിറ്റി തിരഞ്ഞെടുപ്പുസമയത്ത് ബദല്‍ ലിസ്റ്റോ കടലാസ് കഷണങ്ങളോ വിതരണം ചെയ്യുന്നത് വിഭാഗീയ പ്രവര്‍ത്തനമായി കണക്കാക്കേണ്ടതാണ്.
സമ്മേളനത്തില്‍, ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതത്തോടെ ഒരു പ്രതിനിധിക്ക് കമ്മിറ്റിയിലേക്ക് പേരു നിര്‍ദ്ദേശിക്കാം. മറ്റൊരു പ്രതിനിധി പിന്താങ്ങിയിരിക്കണം. പിന്താങ്ങാന്‍ ആളുണ്ടെങ്കില്‍ ഒരു പ്രതിനിധിക്ക് സ്വന്തം പേര് തിരഞ്ഞെടുപ്പിന് നിര്‍ദ്ദേശിക്കാം.
രഹസ്യ ബാലറ്റ് സംബന്ധിച്ച നടപടിക്രമങ്ങളും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കുന്ന 'സഖാവ് ' പാനലില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയാകരുത്. മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെടുന്ന ആള്‍ ഒന്നുകില്‍ സമ്മേളനത്തിലേക്ക് നിയോഗിക്കപ്പെട്ട മേല്‍ കമ്മറ്റി അംഗമായിരിക്കണം. അല്ലെങ്കില്‍ പ്രിസീഡിയം നിശ്ചിക്കുന്ന സീനിയര്‍ സഖാവായിരിക്കണം.
സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ആദ്യം ഔദ്യോഗിക പാനലാണ്. പിന്നീട് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പേരുകള്‍, അവ ഉന്നയിക്കപ്പെട്ട ക്രമത്തില്‍ കൊടുക്കണം. പേരുകള്‍ പഠിക്കാന്‍ പ്രതിനിധികള്‍ക്ക് 15 മിനിറ്റാണ്.പാനല്‍ അവതരിപ്പിച്ചശേഷം അരമണിക്കൂര്‍മുതല്‍ ഒരുമണിക്കൂര്‍വരെ ചായ കുടിക്കാന്‍ നല്‍കുന്ന പതിവ് ഒഴിവാക്കണം. സ്ഥാനാര്‍ത്ഥികളെ വോട്ട് എണ്ണാന്‍ ഏല്‍പ്പിക്കരുത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതു തര്‍ക്കവും തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കുന്ന ആള്‍ അവിടെവച്ചുതന്നെ തീര്‍ക്കണം. സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ തീരുമാനമായിരിക്കണം അന്തിമം. എന്തെങ്കിലും പരാതി ഉയര്‍ന്നുവരുന്നുണ്ടെങ്കില്‍ അതു മേല്‍ കമ്മിറ്റിക്ക് കൈമാറണം.
സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് രഹസ്യ ബാലറ്റ് വഴി തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടന അവസരം നല്‍കുന്നു. എന്നാല്‍ പാര്‍ട്ടി ബ്രാഞ്ചോ പാര്‍ട്ടി കമ്മിറ്റിയോ സെക്രട്ടറിയെ/സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കുന്നത് രഹസ്യ ബാലറ്റ് വഴി ആകരുത്. കൈ ഉയര്‍ത്തി ആവണം. തിരഞ്ഞെടുപ്പില്‍ തുല്യ വോട്ട് വന്നാല്‍ ടോസ് ചെയ്തു തീരുമാനിക്കണം.
ശരിയായ വിലയിരുത്തലിനുശേഷമാണ് പുതിയ നേതൃത്വത്തെ നിശ്ചയിക്കേണ്ടത്. ഒരു സഖാവിനെ വിലയിരുത്താനുള്ള മാനദണ്ഡം, തെറ്റുതിരുത്തല്‍ രേഖയില്‍ നിശ്ചയിച്ചിട്ടുള്ള രാഷ്ട്രീയവും സംഘടനാപരവുമായ കഴിവും കമ്യൂണിസ്റ്റ് ധാര്‍മ്മികതയുമായിരിക്കണം.
തെറ്റുതിരുത്തല്‍ രേഖയില്‍ പറഞ്ഞിട്ടുള്ളതുപോലെ പാര്‍ട്ടി അംഗങ്ങള്‍ പുരോഗമനമൂല്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്നോ എന്ന കാര്യം സമ്മേളന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കണമെന്ന് പാര്‍ട്ടി കത്തില്‍ നിര്‍ദ്ദേശിക്കുന്നു. അന്ധവിശ്വാസം, ജാതീയത, വിജ്ഞാനവിരുദ്ധമായ ആചാരങ്ങള്‍, സ്ത്രീകളോട് പുരുഷാധിപത്യപരവും നാടുവാഴിത്തപരവുമായ സമീപനം എന്നിവ ഇതില്‍പ്പെടുന്നു.
''ചില സഖാക്കളെ സംബന്ധിച്ച് ജീവിതശൈലി, അഴിമതി നിറഞ്ഞ ഏര്‍പ്പാടുകള്‍, കമ്യൂണിസ്റ്റ് മാനദണ്ഡങ്ങളുടെ നിരന്തരമായ ലംഘനം എന്നിങ്ങനെയുള്ള പരാതികളുണ്ട് ''. ഉദാരീകരണനയങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവുകളും സൃഷ്ടിച്ച അന്തരീക്ഷം ഒരു വിഭാഗം സഖാക്കളെ സ്വാധീനിക്കുന്നതായി 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് നിരീക്ഷിച്ചു. ഓരോ പാര്‍ട്ടി കമ്മിറ്റിയും തെറ്റുതിരുത്തല്‍ രേഖ എങ്ങനെ നടപ്പാക്കിയെന്ന് അവലോകനം ചെയ്യണം.
സി.പി.എം സമ്മേളനങ്ങളില്‍ ഒരുവിധ പ്രത്യയ ശാസ്ത്ര വൈരുധ്യവും പ്രകടമാകില്ല
പിണറായി വിജയന്‍ പറഞ്ഞത് ശരിയാണ്. ഇക്കുറി സി.പി.എം സമ്മേളനങ്ങളില്‍ ഒരുവിധ പ്രത്യയ ശാസ്ത്ര വൈരുധ്യവും പ്രകടമാകില്ല. ഒരു തര്‍ക്കത്തിനും അവിടെ സാധ്യതയില്ല. ഐക്യത്തിന്റെ സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസുമായിരിക്കും സി.പി.എമ്മിന്റെ കൊടിക്കുകീഴില്‍ അരങ്ങേറുക. അഭിപ്രായ ഭിന്നതയുടെ ലാഞ്ഛനക്കു പോലും സാധ്യത ഉണ്ടാകില്ല. ഗ്രൂപ്പിസം ഇല്ലേയില്ല. സഖാക്കള്‍ ഏകോദര സഹോദരങ്ങളെ പ്പോലെ വര്‍ത്തിക്കാനാണിട. ഭിന്നതകളുടെ കാലം കഴിയുകയാണ് സി.പി.എമ്മില്‍.
1964 ലെ പാര്‍ട്ടിയുടെ പിളര്‍പ്പ് പ്രത്യയശാസ്ത്രപരമായ അഭിപ്രായ ഭിന്നതയില്‍ നിന്നുണ്ടായതാണ്. ദേശീയ ബൂര്‍ഷ്വാസിയെ നിര്‍വചിക്കുന്നതില്‍ നിന്നുയര്‍ന്ന തര്‍ക്കമാണ് പാര്‍ട്ടിയെ നെടുകെ പിളര്‍ത്തിയത്. ഈ ഭിന്നതക്കു പിന്നില്‍ സാമ്രാജ്യത്വത്തിന്റെ ശക്തമായ കരാള ഹസ്തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചിരുന്നതായി നമ്മുടെ നേതാക്കള്‍ പതിറ്റാണ്ടുകളായി എഴുതിവന്നു. വിപ്ലവം പൂര്‍ത്തീകരിക്കണമെങ്കില്‍ സാമ്രാജ്യത്വവുമായി സന്ധി ചെയ്യരുതെന്ന് ശപഥം ചെയ്തവരാണ് സി.പി.എം പക്ഷത്ത് ഉറച്ചു നിന്നത്. സാമ്രാജ്യത്വമെന്നാല്‍ പാശ്ചാത്യ ശക്തികള്‍. അതിന്റെ നേതൃത്വം അമേരിക്കയില്‍ നിക്ഷിപ്തം. യാങ്കികള്‍ കമ്യൂണിസത്തിന് വര്‍ഗവൈരികള്‍ മാത്രമല്ലായിരുന്നു, ആജന്മശത്രുക്കള്‍ തന്നെയായിരുന്നു. പാര്‍ട്ടി പരിപാടികളിലും നയങ്ങളിലും അമേരിക്ക എന്ന മുഖ്യ ശത്രുവിനെയാണ് തെളിഞ്ഞു കണ്ടത്. അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ അമേരിക്കയുടെ കറുത്ത കരങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ അണികളെ പഠിപ്പിച്ചുവന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഈ കറുത്ത കരങ്ങള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നു എന്ന പേക്കിനാവു കണ്ടവരാണ് മുന്‍കാല നേതാക്കള്‍. അണികളെ അമേരിക്കാ വിരുദ്ധത കൊണ്ടവര്‍ ആവേശം കൊള്ളിച്ചു.
90കളുടെ ആദ്യപാദത്തില്‍ ഈ അമേരിക്കാ വിരുദ്ധതയായിരുന്നു സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രധാന രാഷ്ട്രീയ തുറുപ്പുശീട്ട്. മരണം വരെ ഇ.എം.എസ് നമ്പൂതിരിപ്പാട് അമേരിക്കക്കെതിരെ തൂലിക ചലിപ്പിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ്, ഇ.എം.എസിന്റെ അവസാന കാലത്തായി ജനകീയാസൂത്രണം എത്തുന്നത്. പങ്കാളിത്ത ജനാധിപത്യത്തിനു പിന്നില്‍ ഏഷ്യന്‍ വികസന ബാങ്കും ലോകബാങ്കും അതിന്‍െ എജന്റായി നെതര്‍ലന്‍ഡ്‌സും പ്രവര്‍ത്തിക്കുന്നതായി അന്ന് പ്രചാരണം വന്നുവെങ്കിലും പദ്ധതി ഏറ്റെടുത്തു നടപ്പാക്കാന്‍ എറ്റവും വാശികാട്ടിയത് 1996ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാറായിരുന്നു. തനിക്കു മുന്നില്‍ വന്ന ഏഷ്യന്‍ വികസന ബാങ്ക് പ്രതിനിധികള്‍ക്കുള്ളില്‍ യാങ്കികളെ നായനാര്‍ തിരിച്ചറിയാഞ്ഞതല്ല. കണ്ടില്ലെന്നു നടിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. അഥവാ എ.കെ.ജി സെന്ററില്‍ നിന്നുണ്ടായ വിധി.
വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ ഇതാ എല്ലാ മുഖംമൂടികളും ചീന്തുന്നു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോകുന്നതിനെ വിലക്കിയ പാര്‍ട്ടി നേതൃത്വം അമേരിക്കയുടെ നയതന്ത്ര പ്രതിനിധികളെ എ.കെ.ജി സെന്ററില്‍ വിളിച്ചിരുത്തി സല്‍ക്കരിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. മാത്രമല്ല, അമേരിക്കന്‍ പ്രതിനിധികള്‍ കേരളത്തിലെ ഇടതു ഭരണത്തിന്റെ സൂക്ഷ്മ കാര്യങ്ങള്‍ വരെ നേതാക്കളുമായി ചര്‍ച്ച ചെയ്തിരിക്കുന്നു. ഈ വക ചര്‍ച്ചകള്‍ സഖ്യകക്ഷികളുമായി മാത്രം നടത്താറുള്ള അമേരിക്ക സി.പി.എം നേതൃത്വത്തെയും വിശ്വാസത്തിലെടുത്തതായാണ് കരുതേണ്ടത്. എന്തായാലും കൂടിക്കാഴ്ചയെയോ ചര്‍ച്ചയെയോ നിഷേധിക്കാന്‍ നേതൃത്വത്തിനു കഴിയുന്നില്ല. ന്യായീകരിക്കാനേ അവര്‍ക്കാകുന്നുള്ളൂ. വിദേശ നിക്ഷേപം തങ്ങള്‍ക്കും നിഷിദ്ധമല്ലെന്നതാണ് പാര്‍ട്ടിയുടെ ന്യായീകരണം.
പാര്‍ട്ടി സമ്മേളനത്തിനു തുടക്കമായിട്ടും വ്യവസ്ഥാപിതമല്ലാത്ത ഈ നയംമാറ്റം സി.പി.എമ്മിനെ ബാധിക്കുന്നില്ല. ഒരു ദശകത്തിനു മുമ്പ് നാലാം ലോകസിദ്ധാന്തത്തില്‍ ഉലഞ്ഞ് വിഷമിച്ചു കരകയറിയ പാര്‍ട്ടിക്ക് ഇപ്പോള്‍ ഇത്രയൊക്കെ വെളിപ്പെടുത്തലുകള്‍ വന്നിട്ടും ഒരു പ്രശ്‌നവുമില്ലെന്നതില്‍ ആരും അദ്ഭുതം കൂറുന്നതു പോലുമില്ല. കാരണം, അണികളെ ആ വിധത്തിലേക്ക് മാറ്റിയെടുക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞു എന്നതാണ്. സി.പി.എം സമ്മേളനങ്ങളില്‍ ഇതൊന്നും പ്രശ്‌നമേ ആകില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ സാമ്രാജ്യത്വ സഖ്യം ന്യായീകരിക്കപ്പെടുകയേയുള്ളൂ. ഇതിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വര്‍ഗശത്രുക്കളുടെ സൃഷ്ടിയായി വിലയിരുത്തപ്പെടുകയും ചെയ്യും. അണികള്‍ ഈ നയംമാറ്റവുമായി അവരറിയാതെ തന്നെ പൊരുത്തപ്പെട്ടു പോയിരിക്കുന്നു.
സി.പി.എമ്മിന്റെ പോഷക സംഘടനകളില്‍ എന്‍.ജി.ഒ യൂനിയന് ചുവപ്പുകൊടിയാണുള്ളത്. എന്നാല്‍, ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ കൊടി വെള്ളയാണ്. അതിനു കാരണം പറഞ്ഞത്, കമ്യൂണിസത്തോടും അതിന്റെ ചുവപ്പിനോടും അലര്‍ജിയുള്ള ബഹുജനങ്ങളെ കൂടി ആകര്‍ഷിക്കാന്‍ വെള്ളക്കൊടിയാണു നല്ലതെന്നതാണ്. വര്‍ഗ ബഹുജന സംഘടനകളില്‍ എല്ലാ വിഭാഗങ്ങളെയും ആകര്‍ഷിക്കണമെന്ന സിദ്ധാന്തത്തിന്റെ ഭാഗമായി എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയും ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയും വെള്ളക്കൊടികളാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ കടുത്ത പ്രത്യയശാസ്ത്ര ചട്ടക്കൂടിനു പുറത്തുള്ളവര്‍ കൂടി ഈ സംഘടനകളിലേക്ക് ആകൃഷ്ടരാകണമെന്നതായിരുന്നു ഈ സംഘടനകള്‍ക്ക് ചുവപ്പു വേണ്ടെന്നു തീരുമാനിക്കാന്‍ കാരണം. ഇപ്പോഴിതാ പാര്‍ട്ടിക്കും പ്രത്യയശാസ്ത്ര ശല്യം ഒഴിവാകുന്നു. സാമ്രാജ്യത്വ വരട്ടു തത്ത്വവാദം എന്ന് പണ്ട് പാര്‍ട്ടി ശത്രുക്കള്‍ പറഞ്ഞു നടന്ന പ്രശ്‌നം ഇല്ലാതായിരിക്കുന്നു. ഈ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചുവപ്പ് ജനകീയാസൂത്രണത്തിന്റെ അപ്പോസ്തലന്മാരായ നെതര്‍ലന്‍ഡ്‌സിനു വിട്ടുകൊടുത്ത് പാര്‍ട്ടിക്കും ഒരു വെള്ളക്കൊടി സ്വീകരിക്കാവുന്നതേയുള്ളൂ. കാളപ്പോരിന്റെ നാടായ നെതര്‍ലന്‍ഡ്‌സില്‍ (ഹോളണ്ട്) ചുവപ്പുകൊടിക്ക് ഇപ്പോഴും മാര്‍ക്കറ്റുണ്ട ്.
ഗോപിക്കെതിരെ സി.പി.എം
പി. ശശിക്കെതിരായ പരാതിയില്‍ തീരുമാനം വൈകിച്ചത് മൂലമുണ്ടായ അബദ്ധം ഇക്കുറി ഉണ്ടാകരുതെന്നും സി.പി.എം നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, എം.സി. ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ. ബാലന്‍ എന്നിവരടങ്ങിയ സമിതിയാണ് ഗോപി കോട്ടമുറിക്കലിനെതിരായ പരാതി അന്വേഷിച്ചത്. ഗോപി, അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ആരോപണം ഉന്നയിച്ച കെ.എ. ചാക്കേച്ചന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടിതല അച്ചടക്കനടപടിക്ക് അന്വേഷണസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ നിലവില്‍ സംസ്ഥാനസമിതി അംഗമാണ്. ഇദ്ദേഹത്തെ ജില്ലാകമ്മിറ്റിയിലേക്കോ ഏര്യാകമ്മിറ്റിയിലേക്കോ തരംതാഴ്ത്തുമെന്നാണ് സൂചന. പാര്‍ട്ടി ഓഫീസിലെ ജില്ലാസെക്രട്ടറിയുടെ മുറിയില്‍ ഒളിക്യാമറ ഉപയോഗിച്ച് തെളിവു ശേഖരിച്ച സംഭവവും അന്വേഷണകമ്മീഷന്‍ പരിശോധിച്ചിരുന്നു.
ജില്ലാസെക്രട്ടറിയുടെ പാര്‍ട്ടിഓഫീസിലെ മുറിയില്‍ ഒളിക്യാമറ വെച്ചതിന്റെ ഉത്തരവാദിത്തം തെളിവെടുപ്പില്‍ ജില്ലാകമ്മിറ്റി ഓഫീസിലെ ജീവനക്കാര്‍ ഏറ്റെടുത്തിരുന്നു. പരാതി ഉന്നയിച്ച വി.എസ് പക്ഷക്കാരനായ കെ.എ. ചാക്കോച്ചനെ നടപടിയില്‍നിന്ന് രക്ഷിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ അന്വേഷണസമിതി ഇത് അംഗീകരിച്ചില്ല. ഗോപി കോട്ടമുറിക്കലിനൊപ്പം കെ.എ. ചാക്കേച്ചനെതിരെയും നടപടിക്ക് അന്വേഷണസമിതി ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇതിനുപുറമെ ഒളിക്യാമറ വെച്ചതിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെയും നടപടി നിര്‍ദേശിച്ചിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി. അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരും സപ്തംബര്‍ 17ന് ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ പങ്കെടുക്കും. പാര്‍ട്ടിസമ്മേളനങ്ങളുടെ നടത്തിപ്പിന്റെ ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും.
പാമോയില്‍ കേസില്‍ ജൂഡീഷ്യറിയെ ഭയപ്പെടുത്താനുള്ള നീക്കം
ശുംഭന്‍ നോട്ടു കെട്ടുകളുടെ , കനം നോക്കി വിധി പ്രസ്താവിക്കുക എന്നീ നല്ല വാക്കുകള്‍ ഉപയോഗിച്ചില്ല എന്നത് വലിയ തെറ്റുതന്നെ
പാമോയില്‍ കേസ് പരിഗണിക്കുന്ന ന്യായാധിപനെതിരെ മാന്യതയില്ലാത്ത ആക്ഷേപം ഉന്നയിച്ച് രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റ്‌സ്, ഗവര്‍ണര്‍, ജില്ലാ ജഡ്ജി തുടങ്ങിയവര്‍ക്കെല്ലാം മന്ത്രിപദവിയിലുള്ള ഭരണപക്ഷ ചീഫ് വിപ്പ് കത്തയച്ചത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ അറിവോടെയാണെന്നത് വ്യക്തമാണ്.
ജസ്റിസ് ബാലിയെപടിയടച്ചു പിണ്ഡം വെച്ചതും ,ജഡ്ജിമാര്‍ കോഴ വാങ്ങി ഐസ് ക്രീം കേസ് ഒതുക്കി എന്നത് എട്ടു പിടിച്ചതും നല്ല കാര്യം
എന്നാല്‍ രാഷ്ട്ര പതിക്കു പരാതി അയക്കുക !!!! മഹാ അപരാധം തന്നെ
2011 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം
ഇതൊരു പുതിയ സംഭവമല്ല. 2001 ലും അമേരിക്കന്‍ പ്രതിനിധി വന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡോ. തോമസ് എെസക്ക് അമേരിക്കന്‍ ചാരനാണെന്നും സി.പി.എം കോടികള്‍ വിദേശപണം പറ്റുന്നു ണ്ടെന്നും പ്രൊഫ: എം.എന്‍ വിജയന്‍ പറഞ്ഞപ്പോള്‍ സഖാക്കള്‍ കണക്കിലെടുത്തിലെങ്കിലും 2008 ല്‍ എ.കെ.ജി സെന്ററില്‍ വെച്ച് അമേരിക്കന്‍ സംഘം മുന്തിയ സഖാക്കളെ കണ്ടിരുന്നുവെന്ന് വീക്കിലീക്സ് ഇപ്പോ പുറത്ത് വിട്ടത് ശരിയാണെന്ന് അവര്‍ തുറന്ന് പറഞ്ഞത് ഭാഗ്യമായി .
സി.പി.എം ഭരിക്കുമ്പോള്‍ കേരളത്തില്‍ മുതല്‍മുടക്കാന്‍ അമേരിക്കക്കാര്‍ അത്ര മണ്ടന്‍മാരൊന്നുമല്ല. അത് കൊണ്ട് തന്നെ ഇന്‍വെസ്റ്റ്മെന്റ് നടത്താനാണ് അമേരിക്കന്‍ സംഘവുമായി ചര്‍ച്ച നടത്തിയത് എന്ന് പിണറായി പറയുന്നതാരും വിശ്വസിക്കില്ല. വിജയന്‍ മാഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കാനേ നിവൃത്തിയുള്ളൂ. കേരളത്തിലെ പത്രമാധ്യമങ്ങള്‍ അമേരിക്കന്‍ സംഘത്തിന്റെ വരവ് മൂടി വെച്ചതിന്റെ രഹസ്യം മനസിലാവുന്നില്ല. സിന്റിക്കേറ്റ് പത്രപ്രവര്‍ത്തനം ആയതു കൊണ്ടാവാം എന്ന് കരുതട്ടെ.
കൊക്കകോള ഒരു പ്രാദേശിക പ്രശ്നമാണെന്ന് സഖാവ് പിണറായി വിജയന്‍ പറഞ്ഞതായും വീക്കിലീക്സ് പറയുന്നു. ജനാരോഗ്യത്തിന് ദോഷം ചെയ്യുന്ന അമേരിക്കന്‍ പാനിയം ആയതു കൊണ്ടല്ല കൊക്കക്കോള കമ്പനിക്ക് എതിരെ സമരം ചെയ്തതെന്ന് സഖാവ് തന്നെ വ്യക്തമാക്കിയത് നന്നായി. അല്ലെങ്കില്‍ അടിച്ച് പൊളിസമരത്തിന് നേതൃത്വം നല്‍കിയ സഖാക്കള്‍ തെറ്റിധരിച്ച് പോയേനെ. കട്ടന്‍ചായയുടെയും ദിനേശ് ബീഡിയുടെയും പരിപ്പ്വടയുടെയുമെല്ലാം കാലം കഴിഞ്ഞു. ഇനി കൊക്കകോള പോലെയുള്ള പാനീയങ്ങളാണ് രക്ഷയെന്ന് സഖാവിന് അടുത്ത കാലത്താണ് ബോധ്യമായത്. അമേരിക്കയിലെ ജനങ്ങളെയല്ല എതിര്‍ക്കുന്നത് അവരുടെ നയത്തെയാണെന്ന് സഖാവ് പറഞ്ഞത് നന്നായി. അല്ലെങ്കില്‍ സാമ്രാജ്യത്വത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അമേരിക്കയ്ക്ക് എതിരെ നടത്തുന്ന തീപൊരിസമരത്തില്‍ അമേരിക്കയിലെ പാവപ്പെട്ട ജനതയും വെന്ത് ഉരുകിയേനെ. അമേരിക്കയോട് ഒരുതരത്തിലും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വി.എസ് ഇറാഖിനോട് കാണിക്കുന്ന അനീതി പറഞ്ഞ് പരിഹസിച്ചതും നന്നായി. ഏതായാലും ദൈവത്തിന്റെ സ്വന്തം നാട് ഭരിച്ചിരുന്ന വി.എസ്സിന്റെ പരിഹാസം വൈറ്റ് ഹൗസില്‍ വലിയ ചര്‍ച്ചയായിക്കാണും. ബരാക്ക്ഒബാമ വി.എസ്സിന്റെ അഭിപ്രായത്തെ വളരെ ഗൗരവത്തോടെ എടുത്തത് കൊണ്ടാവും 2008 ശേഷം ഇറാഖില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്നത്. തോമസ് എെസക്കിന്റെ തന്ത്രപരമായ നീക്കങ്ങള്‍ സി.പി.എമ്മിന്റെ നയങ്ങളെ മാറ്റിമറിച്ചു. ഇക്കാര്യം മുമ്പ് വിജയന്‍ മാഷ് അടക്കമുള്ളവര്‍ വിളിച്ച് പറഞ്ഞപ്പോള്‍ കലിയിളകി ചിലര്‍ക്ക്. ഇപ്പോ വീക്കിലിസിന്റെ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ വിജയന്‍ മാഷിന്റെ ആത്മാവ് ആഹ്ളാദിക്കുന്നുണ്ടാവും. തോമസ്എെസക്കിന്റെയും സി.പി.എം ന്റെയും ഇപ്പോഴത്തെ പോക്ക് മാത്രമല്ല വിജയന്‍ മാഷ് ചൂണ്ടിക്കാട്ടിയത്. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് വിദേശഫണ്ട് വാങ്ങിയതിനെതിരെയും തെളിവുകള്‍ കൊണ്ട് വന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് വിദേശഫണ്ട് വാങ്ങിയത് ശരിയാണെന്ന് എറണാകുളം ജില്ലാകോടതി അംഗീകരിച്ച് വിധി പ്രഖ്യാപിച്ചതുമാണ്.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന് എത്രയോ വര്‍ഷങ്ങളായി അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. 2008 ല്‍ അമേരിക്കന്‍ സംഘം തിരുവന്തപുരം എ.കെ.ജി സെന്ററില്‍ വന്നു എന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെങ്കിലും 2001 ലും അമേരിക്കന്‍ പ്രതിനിധി കേരളത്തില്‍ എത്തിയിരുന്നു. സി.പി.എമ്മിന്റെ രഹസ്യ അജണ്ട നടപ്പാക്കുന്നതിന് വേണ്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍കൈ എടുത്ത് തന്നെയാണ് അവരെ കേരളത്തിലേക്ക് കൊണ്ടുവന്നത്. അന്ന് ഇവിടെ വന്നത് കേരളത്തിലെ നഗരമാലിന്യസംസ്കരണ പദ്ധതിയുമായാണെന്ന് മാത്രം. അമേരിക്കക്കാരിയായ സാന്‍ഡ്രോ കൊയ്ന്‍ട്രൂ ് കേരളത്തിലെത്തി ഗുരുവായൂര്‍ നഗരമാലിന്യസംസ്കരണ പ്ലാന്റ,് തിരുവനന്തപുരം വളപ്പില്‍ശാല മാലിന്യസംസ്കരണ പ്ലാന്റ് എന്നിവ സന്ദര്‍ശിച്ചത്. തിരുവനന്തപുരം സംസ്കരണ ശാലയിലെ മാലിന്യസംസ്കരണ പ്ലാന്റാണ് ഏറ്റവും നല്ലതെന്ന് സര്‍ക്കാര്‍ 2001 ജൂലൈയില്‍ സംഘടിപ്പിച്ച സെമിനാറില്‍ അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തു.സെമിനാര്‍ സര്‍ക്കാറിന്റേതായിരുന്നെങ്കിലും ഇതിന്റെ പിന്നിലെ ബുദ്ധി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെതായിരുന്നു. കൃത്രിമ ബാക്ടീരിയയും കെമിക്കലും ഉപയോഗിച്ച് മാലിന്യ സംസ്കരണപദ്ധതി നടപ്പാക്കാന്‍ പാടില്ലെന്ന് ശാസ്ത്രവിധിയും നിയമവും ഉണ്ടായിട്ട് പോലും വളപ്പില്‍ശാല യിലെ പദ്ധതിയാണ് ലോകത്ത് ഏറ്റവും വലിയതെന്ന് കേരള സര്‍ക്കാര്‍ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സെമിനാറില്‍ പ്രഖ്യാപിച്ചു. ശാസ്ത്ര സാഹിത്യ പരിക്ഷ ത്തിന്റെ പ്രസിഡന്റ് ഡോ.ആര്‍.വി.ജി.മേനോന്റെ സാന്നിധ്യവും സെമിനാറില്‍ ഉണ്ടായിരുന്നു. സി.പി.എമ്മിന്റെ ന്റെ പ്ലാനോടെ ശാസ്ത്ര സാഹിത്യപരിഷത്ത് തന്നെയാണ് അശാസ്ത്രീയ പദ്ധതിയായ വളപ്പില്‍ശാല മികച്ചതെന്ന് പറയിപ്പിച്ചത്. തിരുവനന്തപുരം വളപ്പില്‍ശാല മാലിന്യസംസ്കരണ പ്ലാന്റ് കൃത്രിമ ബാക്ടീരിയ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്.
ഒരു ബാക്ടീരിയയുടെ ഗുണവും സ്വഭാവവും പ്രവര്‍ത്തിയും കൃത്യമായി അറിയണമെങ്കില്‍ 20 വര്‍ഷത്തെ ഗവേഷണ നിരീക്ഷണം വേണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നിട്ടും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര വിഭാഗം എെ.ആര്‍.ടി.സി കൃത്രിമ ബാക്ടീരിയെ ഉപയോഗിച്ച് നടത്തുന്ന തിരുവനന്തപുരം പദ്ധതി നടപ്പാക്കാന്‍ വേണ്ടി വളപ്പില്‍ശാല മോഡല്‍ പദ്ധതി കേരളത്തില്‍ പ്രചരിപ്പിക്കുകയാണ് എെ.ആര്‍.ടി.സി ചെയ്യുന്നത്. സര്‍ക്കാര്‍ കേരള ശുചിത്വമിഷനെ ഏല്‍പ്പിക്കുന്ന പദ്ധതികള്‍ മുഴുവനും എെ.ആര്‍.ടി.സി സിപിഎം ന്റെ ഒത്താശയോടെ ചെയ്യുകയാണ് ഇത്ര നാളുകളും ഉണ്ടായത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ കേരളശുചിത്വ മിഷന്റെ ഡയറക്ടര്‍ യു.ഡി.എഫിന് താല്‍പര്യമുള്ളവരായിരിക്കാം എന്നാല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എെ.ആര്‍.ടി.സി യുടെ പ്രതിനിധികള്‍ തന്നെയാണ് ശുചിത്വ മിഷന്റെ മറ്റ് കീ പോസ്റ്റുകളില്‍ ഇരിക്കുന്നത് അത് കൊണ്ട് തന്നെ ആരു ഭരിച്ചാലും സി.പി.എമ്മിന്റെ ലക്ഷ്യം നടപ്പാക്കാന്‍ ഇവിടെ ഉദ്യോഗസ്ഥര്‍ എന്ന് പറയുന്ന കയ്യാളുകള്‍ തയ്യാറാണ്. അത് കൊണ്ട് തന്നെയാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലം കൊണ്ട് 350 കോടിയിലധികം ചെലവ് ചെയ്തുവെങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയാഞ്ഞത്.
എം.എന്‍.വിജയന്‍ മാഷ് ആരോപിച്ചത് പോലെ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ കോടികളുടെ തിരിമറി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയതായി വ്യക്ത മാവുകയാണ്.നമ്മുടെ രാജ്യത്തെ ഒറ്റികൊടുക്കുന്ന ചാരനാണ് ഡോ. തോമസ് എെസക്ക് എന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നു.തോമസ് എെസക്കിനെ പിന്‍പറ്റി തന്നെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് മാലിന്യ സംസ്കരണ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ഇത് കൊണ്ട് ഫലപുഷ്ടിയായ നമ്മുടെ മണ്ണിനെ നശിപ്പിക്കാന്‍ കരുതി ഇറങ്ങിയിരിക്കുന്ന അമേരിക്ക അടക്കമുള്ള വിദേശരാജ്യക്കാര്‍ക്ക് ആവശ്യമായത് ചെയ്ത് കൊടുത്ത് ഏജന്റ് പണിയെടുത്ത് കോടികള്‍ തട്ടുകയാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലക്ഷ്യം. അതല്ലെങ്കില്‍ മേത്തല, ചാലക്കുടി, പാലക്കാട് തുടങ്ങി കേരളത്തിലെ നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എെ.ആര്‍.ടി.സി നേരിട്ട് നടപ്പാക്കുന്ന കൃത്രിമ ബാക്ടീരിയ ഉപയോഗിച്ച് കൊണ്ടുള്ള അശാസ്ത്രീയ മാലിന്യ സംസ്കരണ പദ്ധതിക്ക് കൃത്രിമ ബാക്ടീരീയ എവിടെ നിന്ന് പരിഷത്തിന് ലഭിക്കുന്നു എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സി.പി.എമ്മിന്റെ പ്ലാനിംഗ്് പ്രവര്‍ത്തനം തന്നെയാണ് തോമസ് എെസക്കിന്റെ നേതൃത്വത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. കേരളീയര്‍ ഇത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങും എന്തിനെയെല്ലാം എതിര്‍ത്തിട്ടുണ്ടോ പിന്നീട് അതിന്റെയെല്ലാം വക്താക്കളായി പ്രവര്‍ത്തിക്കുന്നവരാണ് സി.പി.എം. എന്ന് കേരളീയര്‍ക്ക് അറിയാം. കമ്പ്യൂട്ടര്‍ വന്ന കാലത്തും, കൃഷിക്ക് ട്രാക്ടര്‍ വന്നപ്പോഴും, സ്മാര്‍ട്ട് സിറ്റിയും, നെടുമ്പാശ്ശേരി വിമാനത്താവളവും, സ്വാശ്രയ വിദ്യാഭ്യാസരംഗവും, എക്സ്പ്രസ്സ് ഹൈവേയും തുടങ്ങി ഏതൊരു വികസന പ്രവര്‍ത്തനങ്ങളെയും ആദ്യം എതിര്‍ക്കുകയും പിന്നീട് സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണവര്‍. നാടിന്റെ വികസനമാവണം നമ്മുടെ ലക്ഷ്യം. പ്രവര്‍ത്തനങ്ങളാണ് ആവശ്യം. രാഷ്ട്രീയം പറഞ്ഞ് കോളിളക്കം സൃഷ്ടിച്ച് മുതലെടുക്കുന്നവരുടെ മുഖംമൂടി പിച്ചിച്ചീന്തണം. ബംഗാളിലെ പോലെ കേരളത്തിലും ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയത് നല്ല ലക്ഷണമാണ്.
അച്ചൂ താങ്കള്‍ ക്രിമിനലുകളുടെ കൂടെയോ
hÀj§fmbn D¶Xcmb ]e hyànIÄs¡Xntcbpw ANypXm\µ³ tIkv \S¯p¶pWvSvv. CXnte¡pÅ ]W¯n\p thWvSn {Inan\ kwL§Ä¡p Xeh\pw amÀK \nÀtZinbpambn {]hÀ¯n¡pIbmWv ANypXm\µs\¶pw aPoZv ]dªp. ae¸pd¯p am[ya{]hÀ¯Icpambn kwkmcn¡pIbmbncp¶p At±lw.
km¼¯nI {Iat¡Sn\pw `qanX«n¸ptIknepw DÄs¸sS ]eh«w t]meokv ]nSnIqSnb {Inan\epIfmWv At±lt¯msSm¸apÅXv.
C¯c¡mcn \n¶p e`n¡p¶ ]WamWv At±l¯nsâ km¼¯nI DdhnSsa¶p \ymbambpw kwibnt¡WvSnbncn¡p¶p. {Inan\ kwL§fpambpÅ ANypXm\µsâ ASp¸hpw Ahcn \n¶p ]Ww ]ncn¡p¶Xpw ]mÀ«nbpsS A\paXntbmSpIqSnbmtWmsb¶p kn]nFw hyàam¡Wsa¶p aPoZv Bhiys¸«p.
{]mbw IqSnhcpt¼mÄ A]qÀhw NnebmfpIÄ¡p DWvSmIp¶ hn{`m´n ANypXm\µs\bpw ]nSnIqSnbncn¡pIbmsW¶pw aPoZv ]dªp.
2011 സെപ്റ്റംബർ 6, ചൊവ്വാഴ്ച
പ്രിയ ശത്രൂ യുഎസ്സേ...
അമേരിക്കയുടെ പ്രസിഡന്റ് ഇന്ത്യയില്‍ വരുന്നദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ചരിത്രമുണ്ട് നമുക്ക്. കുറ്റം പറഞ്ഞുകൂടാ. 120 രാജ്യങ്ങളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബലപ്രയോഗമോ കൂട്ടക്കൊലയോ നടത്തുന്ന ആഗോള ഭീകരരാണ് അവര്‍. കേരളത്തിലെ കടിഞ്ഞൂല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭാശിശുവിനെ ക്രൂരമായി കഴുത്തുഞെരിച്ചുകൊന്ന കാട്ടാളന്മാരാണ്. കേരളത്തിലെ മൂന്നു ജില്ലയോളം ആള്‍പ്പാര്‍പ്പേ ഉള്ളൂ എങ്കിലും അവശേഷിക്കുന്ന ഒരു കമ്യൂണിസ്റ്റ് വന്‍ശക്തിയാണ് ക്യൂബ. ആ ക്യൂബയുടെ പ്രിയ ഫിഡല്‍ കാസ്‌ട്രോവിനെ കൊല്ലാന്‍ 117 വട്ടം ശ്രമംനടത്തി പരാജയപ്പെട്ട പൊങ്ങന്മാരാണ് അക്കൂട്ടര്‍. അത്തരമൊരു നികൃഷ്ടജന്തു നമ്മളെ കാണാന്‍ വന്നാല്‍ എന്താണ് നമ്മള്‍ ചെയ്യേണ്ടത്? പിടികൂടി ജനകീയ വിചാരണ നടത്താനൊന്നും പാടില്ല, നിയമം കൈയിലെടുക്കലായിപ്പോകും. അതുവേണ്ട. നിങ്ങളുടെ മരമോന്ത ഞങ്ങള്‍ക്ക് കാണേണ്ട എന്ന് പറഞ്ഞ് വാതില്‍ കൊട്ടിയടച്ചാല്‍ അത് ഭരണഘടനാവിരുദ്ധമാകുമോ എന്നറിയില്ല. വി.എസ്. അച്യുതാനന്ദന്‍ ചെയ്തതുപോലെ, ''കാണാന്‍ കൊള്ളുന്ന കോലത്തിലല്ല, ആയുര്‍വേദ ചികിത്സയിലാണ്'' എന്ന് പറഞ്ഞു തടിയൂരിക്കൂടായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. അസ്സല്‍ വിപ്ലവകാരികള്‍ക്ക് അതുപറ്റില്ല. ചില അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചേ പറ്റൂ. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വന്നാല്‍ കൊടുക്കുന്ന പാനീയങ്ങളേ എ.കെ.ജി. സെന്ററില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോഴും കൊടുത്തിട്ടുള്ളൂ. പ്രയാസപ്പെട്ടാണ് പുഞ്ചിരി ഫിറ്റ് ചെയ്തത്. ചോദിച്ചചോദ്യങ്ങള്‍ക്ക് കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴെന്നപോലെ കാര്യമാത്രപ്രസക്തമായ ഉത്തരങ്ങളേ നല്‍കിയിട്ടുള്ളൂ. ഇതിന്റെ പേരിലൊന്നും പാര്‍ട്ടിയെ യു.എസ്. ഏജന്റുമാരും സാമ്രാജ്യത്വദാസന്മാരുമായി ആരും മുദ്ര കുത്തേണ്ട.
നേതാക്കളെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റും കണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവിടെ അലഞ്ഞ ഈ കൂട്ടര്‍ അസല്‍ സി.ഐ.എ.ക്കാര്‍ തന്നെയല്ലേ എന്ന ദുരുദ്ദേശ്യപൂര്‍ണമായ സംശയം ചിലര്‍ ഉന്നയിക്കുന്നുണ്ട്. എംബസികളിലും കോണ്‍സുലേറ്റുകളിലും ജോലിചെയ്യുന്ന മിക്ക ആളുകളും സി.ഐ.എ. ഉദ്യോഗസ്ഥരോ സി.ഐ.എ.യ്ക്ക് വിവരം നല്‍കാന്‍ നിയോഗിക്കപ്പെട്ടവരോ ആണെന്നത്രെ കേള്‍വി. ഏജന്റ്, സി.ഐ.എ. എന്നെഴുതിയ നെയിംകാര്‍ഡ് ഒന്നും കാണില്ല. എങ്കിലും പണിയതുതന്നെ. ആയിക്കൊള്ളട്ടെ. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുന്നവരെ സി.ഐ.എ. ചാരന്മാര്‍ എന്ന് വിളിക്കാറുണ്ടെന്നതും സത്യം. ഇങ്ങോട്ടൊന്നും വാങ്ങാതെ അങ്ങോട്ട് വിവരങ്ങള്‍ നല്‍കുന്നത് ചാരവൃത്തിയല്ല എന്നതാണ് വിക്കിപീഡിയ നിര്‍വചനം. ചില്ലാനം വാങ്ങണം. വിദേശ മൂലധനം കിട്ടാന്‍വേണ്ടി വിവരം നല്‍കുന്നത് ചാരവൃത്തി അല്ല. എന്നാല്‍ വിദേശ മൂലധനതാത്പര്യം സംരക്ഷിക്കാന്‍വേണ്ടി അങ്ങനെ ചെയ്യുന്നത് അതാണുതാനും. അരാഷ്ട്രീയ ബൂര്‍ഷ്വകള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല.
വിഷയഗ്രാഹ്യമില്ലാത്ത പാമരന്മാരല്ല സി.പി.എം. നേതാക്കള്‍. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ എത്രയോ കാലമായി കേരളത്തിലെ പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ള സി.ഐ.എ.ഏജന്റുമാരെ തുറന്നുകാട്ടിയിട്ടുള്ള നേതാവാണ്. വര്‍ഷത്തില്‍ ഒരിക്കല്‍എന്ന ക്രമത്തിലാണ് അദ്ദേഹം സി.ഐ.എ-മാധ്യമ ബന്ധത്തെക്കുറിച്ചുള്ള തന്റെ തീസിസ് പ്രസിദ്ധപ്പെടുത്താറുള്ളത്. പിന്നെ ഒരാള്‍ ഡോ. തോമസ് ഐസക്കാണ്. ധനകാര്യമന്ത്രിക്ക് പിടിപ്പതുപണി ഇവിടെ ഉള്ളപ്പോള്‍ അമേരിക്കയില്‍പോയി ചാരന്മാരെക്കുറിച്ച് അന്വേഷണം നടത്തി ഗ്രന്ഥം രചിച്ച മഹാനാണ് അദ്ദേഹം. സി.ഐ.എ.ചാരന്മാരെ ഒരു കിലോമീറ്റര്‍ ദൂരെകണ്ടാല്‍ തിരിച്ചറിയാനുള്ള സോഫ്റ്റ്‌വേര്‍ അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടത്രെ. അതുകൊണ്ടാവണം അമേരിക്കക്കാരുമായുള്ള ചര്‍ച്ചയില്‍ ആഗോളീകരണത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്ത ശേഷം അദ്ദേഹം യു.എസ്. പൊളിറ്റിക്കല്‍ കോണ്‍സലറെ വിളിച്ച് അടുത്തുനിര്‍ത്തി ''അതൊക്കെ അവിടെ നില്‍ക്കട്ടെ, കേരളത്തില്‍ നിക്ഷേപിക്കാന്‍ ചില്വാനം മൂലധനം എടുക്കാനുണ്ടോ പോക്കറ്റില്‍?'' എന്നുചോദിച്ചത്.
വലിയ വേന്ദ്രന്മാരോ സൈദ്ധാന്തികരോ അല്ല ഇവിടെ വന്ന കൂട്ടര്‍. സ്റ്റാലിന്റെയും ലെനിനിന്റെയും ഫ്രെയിംചെയ്ത ചിത്രങ്ങള്‍ക്ക് ചുവടെ ഇരുന്നാണ് പിണറായി വിജയന്‍ കേരളത്തില്‍ സ്വകാര്യ മൂലധന നിക്ഷേപമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചതെന്നും അതുകേട്ട് തങ്ങള്‍ അമ്പരന്നുവെന്നുമാണ് അവര്‍ കേബിളടിച്ചത്. സ്റ്റാലിനെയും ലെനിനെയും അവര്‍ തിരിച്ചറിഞ്ഞത് ഭാഗ്യം. ചരിത്രപുസ്തകത്തിലല്ലാതെ ചുമരില്‍ ഇവര്‍ തൂങ്ങിനില്‍ക്കുന്നത് ആദ്യമായി കണ്ടതാവാം. അമേരിക്കന്‍ മൂലധനനിക്ഷേപം വേണം എന്ന് നേതാക്കള്‍ പറഞ്ഞതാവണം അമേരിക്കക്കാരെ അമ്പരപ്പിച്ചത്. അമ്പരക്കേണ്ട കാര്യമൊന്നുമില്ല. മുമ്പ് പലവട്ടം പറഞ്ഞതാണിത്. 1957 ല്‍ ബിര്‍ലയെ കൂട്ടിക്കൊണ്ടുവന്ന് കേരളത്തില്‍ മൂലധനം നിക്ഷേപിച്ചത് പാര്‍ട്ടിയാണ്. പ്ലാച്ചിമടയില്‍ കൊക്കകോളയ്ക്ക് കമ്പനി തുടങ്ങാന്‍ അനുമതി നല്‍കിയത് പാര്‍ട്ടിയാണ്. മുഖ്യമന്ത്രി നായനാര്‍ പലവട്ടം മൂലധനം തേടി അമേരിക്കയില്‍ പോയിട്ടുമുണ്ട്. പിന്നെയെന്തിന് കോണ്‍സല്‍ ഉദ്യോഗസ്ഥന്‍ അമ്പരക്കണം? ഇവിടെ വന്ന് മൂലധനമിറക്കി ഞങ്ങളെ ചൂഷണം ചെയ്ത് വികസിപ്പിക്കൂ എന്ന് കേണപേക്ഷിച്ചാലും വിശ്വസിക്കുകയില്ല എന്നുവെച്ചാലെന്തുചെയ്യും?
എന്തായാലും കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റുകാരേക്കാള്‍ ഭേദമാണ് അമേരിക്കന്‍ കോണ്‍സലുകാര്‍ എന്നുവേണം കരുതാന്‍. പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതൊന്നും അവര്‍ വളച്ചൊടിച്ചിട്ടില്ല. പറയാത്തത് പറഞ്ഞതായി കേബിളടിച്ചെന്ന ആക്ഷേപം എം.കെ. മുനീറിന് കാണുമായിരിക്കും, സി.പി.എം. നേതാക്കള്‍ക്ക് ആ പരാതിയില്ല. പറഞ്ഞത് മുഴുവന്‍ കേബിളടിച്ചില്ല എന്ന് ജോണ്‍ ബ്രിട്ടാസിന് പരാതി കാണുമായിരിക്കും, സി.പി.എമ്മിന് അതുമില്ല. ചൂഷകരും വഞ്ചകരും കൊള്ളക്കാരും ദുഷ്ടന്മാരുമൊക്കെയായിരിക്കാം - പക്ഷേ, മാന്യന്മാരാണ്. ശത്രുവാണ് പക്ഷേ, പ്രിയപ്പെട്ട ശത്രുവാണ്.
********
സായ്പ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്നു കേട്ടിട്ടേയുള്ളൂ. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും യു.എസ്. സായ്പ്പിന്റെ പ്രതിനിധികള്‍- അവര്‍ വെളുത്ത സായ്പ്പന്മാരോ കറുത്ത സായ്പ്പന്മാരോ എന്നുറപ്പില്ല-വന്ന് ചോദ്യം ചോദിച്ചപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ കവാത്ത് മറന്നുപോയി. ലോക്കപ്പിലിട്ട് മര്‍ദിച്ചാല്‍ സത്യം പറയാത്തവരും മണിമണി പോലെ എല്ലാം പറഞ്ഞുകൊടുത്തു. താന്‍ പറയാത്തത് തന്റെ മേല്‍ വെച്ചുകെട്ടി എന്ന് പറഞ്ഞത് മന്ത്രി മുനീര്‍ മാത്രം. പക്ഷേ, അത് അധികംപേര്‍ വിശ്വസിക്കുന്നില്ല. സദ്ദാം ഹുസൈന്‍ ആറ്റംബോംബുണ്ടാക്കി എന്നും മറ്റുമുള്ള വലിയ കളവുകളേ അമേരിക്കക്കാര്‍ പറയാറുള്ളൂ. എം.കെ. മുനീറും കുഞ്ഞാലിക്കുട്ടിയുമൊന്നും കള്ളം പറയാന്‍മാത്രം വലിയ ഇരകളല്ല അവര്‍ക്ക്.
''സത്യം പറഞ്ഞാല്‍ അമ്മ തല്ലുവാങ്ങും ഇല്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും'' എന്ന അവസ്ഥയിലാണ് മന്ത്രി മുനീര്‍. അദ്ദേഹം അനേകം സായ്പ്പന്മാരോട് കേരളത്തിലെ കാര്യം സംസാരിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി എന്ന് 'കു, മ' മിണ്ടിയിട്ടില്ലത്രെ. എന്‍.ഡി.എഫിനെ കുഞ്ഞാലിക്കുട്ടി തുണയ്ക്കുന്നു എന്നു പറഞ്ഞാലും കുഴപ്പം, കുഞ്ഞാലിക്കുട്ടിയെ എന്‍.ഡി.എഫ്. തുണയ്ക്കുന്നു എന്നു പറഞ്ഞാലും കുഴപ്പം. ചാനലുകാരോ പത്രക്കാരോ ആണ് ചോദിച്ചിരുന്നതെങ്കില്‍ നല്ല അച്ചടിഭാഷയില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തീവ്രവാദത്തെ എതിര്‍ക്കുന്നു എന്നുതട്ടാമായിരുന്നു. വേണമെങ്കില്‍ കൂടെ ഒരു സിനിമാപ്പാട്ടും പാടാം. പക്ഷേ, അമേരിക്കക്കാരോട് കള്ളം പറയുന്നതെങ്ങനെ? അമേരിക്കക്കാരോടുപോലും സത്യംപറയാന്‍ പറ്റില്ലെന്ന് വന്നാല്‍ എങ്ങനെ ഈ ഭൂമിയില്‍ കഴിഞ്ഞുകൂടൂം ? ഇതേ നിലയ്ക്ക് പോയാല്‍ പടച്ചോനോട് പ്രാര്‍ഥിച്ചതും പത്രത്തില്‍ വരുന്ന 'കാ, മോ' എന്തോ... പേടിക്കണം.
കുഞ്ഞാലിക്കുട്ടി എന്തെല്ലാം ചെയ്തു, ചെയ്യുന്നു എന്നറിയാന്‍ ആര്‍ക്കും- സി.ഐ.എ-ഐ.ബി. തുടങ്ങിയവര്‍ക്ക് പ്രത്യേകിച്ചും- മുനീറിന്റെ മൊഴിയൊന്നും വേണ്ട. കേരളത്തില്‍ ആരോട് ചോദിച്ചാലും അറിയുന്നതേ മുനീറിനും പറയാനാവൂ. ഏതാണ്ടൊരു തുറന്ന പുസ്തകമായിട്ടുണ്ട് കുഞ്ഞാലിക്കുട്ടിയുടെ ജീവിതം. മഹാത്മാഗാന്ധിയെ പോലെ ചുരുക്കം ചിലര്‍ക്കേ ഇങ്ങനെ ഇതിനുമുമ്പ് കഴിഞ്ഞിട്ടുള്ളൂ. ഗാന്ധിജിക്ക് മറയ്ക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിക്ക് മറയ്ക്കാന്‍ അധികമൊന്നും ബാക്കിയില്ല എന്ന വ്യത്യാസം മാത്രം.
2011 സെപ്റ്റംബർ 4, ഞായറാഴ്‌ച
ബര്‍ലിന്‍ മുതല്‍ അമേരിക്ക വരെ : സി പി എം സമ്മേളനങ്ങള്‍ പൊടിപാറും
|
|
കോഴിക്കോട്: പടി കടന്നെത്തുന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ പതാക ഉയരുന്നതിനൊപ്പം സി പി എമ്മില്‍ അടിയുടെ പൊടിപൂരത്തിന് തുടക്കമായി. മുമ്പെങ്ങുമില്ലാത്തവിധമാണ് സി പി എമ്മിനകത്ത് ചേരിപ്പോര് രൂക്ഷമായിരിക്കുന്നത്. പലയിടത്തും സമ്മേളനങ്ങള്‍ തുറന്ന യുദ്ധമായി മാറുമെന്നാണ് സൂചനകള്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ബ്രാഞ്ച് മുതല്‍ പ്രാദേശികതല യോഗങ്ങളില്‍ വിഭാഗീയത പൂര്‍വ്വാധികം ശക്തിയോടെ തലയെടുക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ പിന്നോട്ടുപോയ വിഭാഗീയത വി എസ്-ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സന്ദര്‍ശനത്തോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഇതിന് തെളിവാണ് വി എസ് അനുകൂലികളുടെ ബ്രാഞ്ച് കമ്മിറ്റികളില്‍ പാര്‍ട്ടി മിനുട്‌സില്‍ വി എസ്-കുഞ്ഞനന്തന്‍ നായര്‍ സന്ദര്‍ശനത്തില്‍ യാതൊരു തെറ്റുമില്ലെന്ന് പ്രമേയം പാസ്സാക്കി രേഖപ്പെടുത്തുന്നത്. ഇതില്‍ ഔദ്യോഗികപക്ഷത്തിന് ആധിപത്യമുള്ള മേല്‍ക്കമ്മിറ്റികള്‍ പരിഭ്രാന്തിയിലാണ്. ഇതേസമയം വി എസിന്റെ വീട്ടില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് വി എസ് അനുകൂലികളില്‍ ആവേശം പകര്‍ന്നിട്ടുമുണ്ട്. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടിന് സമീപം നാറാട് നടത്തിയ പൊതുയോഗത്തില്‍ ഏതുവലിയ അനന്തന്‍ വന്നാലും പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന് പി ജയരാജന്റെ പ്രസ്താവന വി എസിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണെന്നും അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടിയാണ് പൊതുയോഗം നടത്തിയതെന്നും വി എസ് അനുകൂലികള്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യാതൊരു മടിയുമില്ലാതെ ഉയര്‍ത്തിപ്പിടിച്ച വലിയ അനന്തന്‍തന്നെയാണ് വി എസ് എന്നും പിണറായിപക്ഷം ഓര്‍ക്കുന്നത് നന്നെന്നാണ് വി എസ് അനുകൂലികളുടെ സ്വരം. ഇതേസമയം പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ചില പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് വി എസ് അനുകൂലികളെ പ്രതിഷ്ഠിച്ച് കമ്മിറ്റികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഔദ്യോഗിക വിഭാഗം സജീവമായി നടത്തുന്നത്. അത്തരം നീക്കങ്ങള്‍ക്ക് പിണറായി അനുകൂലികള്‍ പ്രാദേശിക തലങ്ങളിലും ചൂണ്ടയെറിഞ്ഞിരിക്കയാണിപ്പോള്‍.കാലത്തിനൊത്ത് മാറാന്‍ കഴിയാത്ത വരട്ടുവാദികളാണ് പാര്‍ട്ടിയിലെ വിമതന്മാരെന്ന് ഔദ്യോഗികപക്ഷം സ്വകാര്യമായി പ്രചരിപ്പിക്കുന്നു. പാര്‍ട്ടിയില്‍ പിണറായിയും വി എസും വ്യംഗഭാഷയില്‍ പരസ്പരം കുറ്റപ്പെടുത്തലുകളും നയവൈകല്യങ്ങളുടെ പേരില്‍ വിളിച്ചു കൂവലും മൂര്‍ച്ഛിച്ചതോടെ നേതാക്കളും പക്ഷംപിടിച്ച് വാക്ക് യുദ്ധം നടത്തുന്ന പ്രവര്‍ത്തകര്‍ രണ്ടുചേരിയിലായാരിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കാനിരിക്കുന്ന പ്രാദേശിക തല സമ്മേളനങ്ങള്‍ ലക്ഷ്യമാക്കിയാണ് ഗ്രൂപ്പ് യോഗങ്ങള്‍ ശക്തമായി അരങ്ങേറുന്നത്. താഴെതട്ടില്‍നിന്നു തന്നെ നേതൃത്വം പിടിച്ചെടുക്കാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് പരസ്പരം അറിഞ്ഞും അറിയാതെയും നടത്തുന്ന ഗ്രൂപ്പ് യോഗങ്ങളുടെ ഉദ്ദേശ്യം. ചേരിതിരിഞ്ഞുള്ള രഹസ്യയോഗങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സജീവമാണ്. പ്രധാനമായും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവാണ്. നേതാക്കളുടെ അഴിമതികളും സ്വഭാവദൂഷ്യ ആരോപണങ്ങള്‍ തുടങ്ങിയവും ബംഗാള്‍-കേരളം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയുടെ കാര്യകാരണങ്ങളും പ്രാദേശികതലയോഗങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. ഏറ്റവും ഒടുവിലായി പാര്‍ട്ടി നേതാക്കളെക്കുറിച്ച് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളും ഡമോക്ലസിന്റെ വാളുപോലെ സി പി എമ്മിന്റെ മേല്‍ വീണിരിക്കുകയാണ്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി സെക്രട്ടറി പിണറായിയും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മുന്‍മന്ത്രിമാരായ തോമസ് ഐസകും, എം എ ബേബിയും മൂലധനനിക്ഷേപത്തിനായി അമേരിക്കന്‍ പ്രതിനിധികളെ കണ്ട് സംസാരിച്ചെന്നാണ് വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നത്. സംഭവം പുറത്തായതോടെ പാര്‍ട്ടിയെ പിടിച്ചുലച്ചിരിക്കയാണ്. ആസന്നമായ പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രശ്‌നം വിവാദമാകുമെന്നും സി പി എമ്മിന്റെ അടിത്തറ തന്നെ തകരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയൊരു കലാപത്തിന് തിരികൊളുത്തുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. |
ആദ്യ പരാതിക്കാരനു തന്നെ മുഖ്യമന്ത്രിയില്‍ നിന്ന് തൃപ്തികരമായ തീര്‍പ്പ്
രണ്ടേകാല്‍ ലക്ഷം കോളുകളാണ് ആദ്യദിവസം തന്നെ എത്തിയത്.
മാറിയില്ലെങ്കില്‍ സി.പി.എമ്മിന് നാശം -ബുദ്ധദേവ്
2009 ഒക്ടോബര്‍ 13ന് കൊല്‍ക്കത്തയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാര്‍ട്ടികാര്യങ്ങള്‍ ബുദ്ധദേവ് തുറന്നു സംസാരിച്ചത്. അന്ന് സംസ്ഥാന മുഖ്യമന്ത്രിയാണ് ബുദ്ധദേവ്. കേരളത്തിനൊപ്പം, പശ്ചിമ ബംഗാളിലും വിക്കിലീക്സ് രേഖകള്‍ സി.പി.എമ്മില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
അമേരിക്കന്‍ വ്യവസായങ്ങള്‍ ബംഗാളില്‍ കൊണ്ടുവരുന്നതിന് സ്ഥാനപതിയുടെ സഹായം ബുദ്ധദേവ് കൂടിക്കാഴ്ചയില്‍ അഭ്യര്‍ഥിച്ചു. പെപ്സി കമ്പനിയുടെ ഫാക്ടറി ബംഗാളില്‍ വന്നത് ഉപകാരപ്പെട്ടുവെന്ന് ബുദ്ധദേവ് പറഞ്ഞു. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയെ പല വിഷയങ്ങളിലും ബുദ്ധദേവ് കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് ആശയങ്ങള്‍ മാറ്റത്തിന് വിധേയമാകണം. പാര്‍ട്ടി നേതൃത്വത്തില്‍ ടെക്നോക്രാറ്റിക് വൈദഗ്ധ്യമില്ലാത്തത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അത്തരക്കാര്‍ക്കാണ് മേധാവിത്വം. പാര്‍ട്ടിയിലെ മറ്റുള്ളവരില്‍നിന്ന് ഭിന്നമായി, അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വതന്ത്ര ശാഖകള്‍ ബംഗാളില്‍ വരുന്നതിനെ മുഖ്യമന്ത്രി പിന്തുണച്ചതായും അമേരിക്കയിലേക്ക് പോയ രഹസ്യ സന്ദേശത്തിലുണ്ട്. ധനമന്ത്രി അസിംദാസ് ഗുപ്ത അടക്കം, തന്‍െറ മുതിര്‍ന്ന പല ഉപദേഷ്ടാക്കളും അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വ്യക്തിപരമായി അമേരിക്കക്ക് അനുകൂലമാണ് ബുദ്ധദേവിന്‍െറ നിലപാടെങ്കിലും, സി.പി.എം നേതൃത്വത്തിന്‍െറ നിര്‍ദേശങ്ങള്‍ അദ്ദേഹം പിന്തുടരും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ നേരത്ത് അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ വായ്ത്താരി നമുക്ക് കേള്‍ക്കേണ്ടിയും വരും’ -അമേരിക്കയിലേക്ക് നയതന്ത്ര കാര്യാലയം അയച്ച സന്ദേശം അവസാനിച്ചത് ഈ നിരീക്ഷണത്തോടെയാണ്.
അമേരിക്കയോടുള്ള സി.പി.എം നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് അച്യുതാനന്ദന്‍
|
|
ഇക്കാര്യത്തില്‍ ഇതുവരെ പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. സാമ്രാജ്യത്വശക്തി എന്നനിലയില്‍ അമേരിക്കയോട് ശക്തമായ എതിര്‍പ്പുണ്ട്. ക്യൂബയെ തകര്‍ക്കുന്നതിനായി ഫിഡല്‍ കാസ്‌ട്രോയെ കൊലപ്പെടുത്താന്‍ 117 തവണ പരിശ്രമിച്ച രാജ്യമാണ് അമേരിക്ക. ആ രാജ്യത്തോട് തനിക്ക് നേരത്തെയുള്ള അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനോട് കൈരളി ചാനല്‍ മുന്‍ എം.ഡി ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് സംബന്ധിച്ച വിക്കീലീക്‌സ് വെളിപ്പെടുത്തലിനെക്കുറിച്ച ചോദ്യത്തിന് ബ്രിട്ടാസ് ഏത് തരക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് വിഎസ് മറുപടി നല്‍കി. സിംഗപ്പൂരില്‍ കിഡ്‌നി റാക്കറ്റ് കേസില്‍ പ്രതിയായ ഫാരിസ് അബൂബക്കര്‍ എന്നയാളെ എഴുന്നള്ളിച്ച് കൊണ്ടുവന്ന് അഭിമുഖം നടത്തിയ ആളാണ് ബ്രിട്ടാസ്. ഇപ്പോള്‍ മര്‍ഡോക്കിന്റെ ആളായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വാര്‍ത്ത ചോര്‍ത്തലിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മാപ്പു പറഞ്ഞയാളാണ് മര്‍ഡോക്ക്. അതുകൊണ്ടുതന്നെ ബ്രിട്ടാസ് ആക്ഷേപത്തിന് വിധേയനായാല്‍ അതില്‍ തെറ്റില്ലെന്നും അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. |
2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച
സി.പി.എമ്മിന് യു.എസ്. വിരുദ്ധ നിലപാടില്ല -വി.വി. സാമ്രാജ്യത്വത്തോടുള്ള പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല :വി.എസ്
സി.പി.എമ്മിന് സാമ്രാജ്യത്വവിരുദ്ധ നയമാണുള്ളത്. അത് അമേരിക്കന്‍വിരുദ്ധ നിലപാടായി ചിത്രീകരിക്കുന്നത് ശരിയല്ല. പുതിയ സാഹചര്യത്തില്‍ ഇവിടെനിന്ന് അമേരിക്കയിലേക്കോ ഇന്ത്യയിലേക്ക് അമേരിക്കയോ നിക്ഷേപം നടത്തുന്നതില്‍ ഒരു തെറ്റുമില്ല.
'വിക്കിലീക്‌സ്' സംബന്ധിച്ച വിഷയത്തില്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒരേ അഭിപ്രായമാണുള്ളത്. അവര്‍ക്ക് രണ്ട് അഭിപ്രായങ്ങളാണുള്ളതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതാണ്. പിണറായി വിജയനെ സാമ്രാജ്യത്വത്തിന്റെ ആളായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ. ഉപവാസധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ വീ എസ് എന്ത് പറയുന്നു എന്ന് നോക്കാം
സാമ്രാജ്യത്വത്തോടുള്ള പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതില്‍ അമേരിക്കയെന്നോ അമേരിക്കന്‍ സാമ്രാജ്യത്വമെന്നോ പാര്‍ട്ടിക്ക് വേര്‍തിരിവില്ല. ക്യൂബയിലെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയെ 117 തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഈ അമേരിക്കയും അമേരിക്കന്‍ സാമ്രാജ്യത്വവും -കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വി.എസ്. അച്യുതാനന്ദന്‍ വികസന വിരോധിയും ജന്മനാ വിഭാഗീയനുമാണെന്ന കൈരളി ചാനല്‍ മുന്‍ എം.ഡി ജോണ്‍ ബ്രാട്ടിസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ബ്രിട്ടാസ് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വി.എസിനെതിരെ നടത്തിയ പരാമര്‍ശം വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. 'ഈ വീരന്‍ മാര്‍ഡ്രോകിന്റെ അനുയായിയാണ്. സിങ്കപ്പൂര്‍ കിഡ്‌നി റാക്കറ്റിലെ പ്രതിയായി ഒളിച്ചു നടക്കുന്ന ഫാരിസ് അബൂബക്കറിനെ കൈരളിയില്‍ കൊണ്ടുവന്ന് വെളളപൂശിയ ആളാണ് ഈ വിരുതന്‍. ഫാരിസിനെക്കുറിച്ച് പല മേഖലകളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ നല്ല ആളല്ലെന്ന് മുമ്പ് അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ മുന്നില്‍നിന്നും വാര്‍ത്ത ചോര്‍ത്തിയയാളാണ് മാര്‍ഡ്രോക്. അയാളുടെ അനുയായിയല്ലേ ഇപ്പോള്‍ ബ്രിട്ടാസ്! ബാക്കി നിങ്ങള്‍ അന്വേഷിക്ക്.
2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച
പ്രിയ വിഎസ്, അവിടുത്തെ നാവു പൊന്നായിരിക്കട്ടെ
അശ്വത്ഥാമാ എന്ന പേരു് ഒരാനയ്ക്കിട്ടുകൊടുക്കുകയും ഈ പാവംപിടിച്ച മൃഗത്തിനെ കൊല്ലുകയും ചെയ്ത ശേഷം കള്ളംപറയാത്ത ധര്‍മ്മപുത്രര്‍ ദ്രോണരെ യുദ്ധമുഖത്തുനിന്നു് പിന്‍വലിപ്പിക്കാനായി "അശ്വത്ഥാമാ ഹതഃ കുഞ്ജര" എന്നുച്ഛരിച്ചതായി വ്യാസമുഖത്തുനിന്നു പണ്ടു വിഘ്നേശ്വരന് കേട്ടെഴുതിയിരുന്നു. തന്റെ മകനാണു് കൊല്ലപ്പെട്ടതെന്നു കരുതി തേരില്‍നിന്നിറങ്ങി യുദ്ധമുഖത്തു മുഖംപൂഴ്ത്തിയിരുന്ന ദ്രോണരെ പഴയ സതീര്‍ത്ഥ്യന്റെ മക(ള)ന്റെ പിന്നിലൊളിച്ച വത്സലശിഷ്യനായ അര്ജ്ജുനന് തന്നെ എയ്തുവീഴ്ത്തി. ഈ ഒളിപ്പോരിനു സാഹചര്യമൊരുക്കാനായി കുഞ്ജര എന്ന പ്രയോഗം ദ്രോണര് കേള്‍ക്കാതിരിപ്പാന്‍ ശബ്ദം താഴ്ത്തിയാണു് യുധിഷ്ഠിരന് പറഞ്ഞതു്. വാചകത്തിലെ പ്രധാനവിവരമായ കുഞ്ജരത്തെ -ആനയെ- വിഴുങ്ങി എന്നും പറയാം.
കേട്ടെഴുതാനിരുന്ന വിഘ്നേശ്വരന് പക്ഷെ ഈ വിവരം വിഴുങ്ങിയില്ല. അല്ലെങ്കില്‍ ഒന്നാമത്തെ 'ആനവിഴുങ്ങിവാര്ത്ത'യായി ഈ സംഭവം കൊണ്ടാടപ്പെടുമായിരുന്നു. ഇന്നിപ്പോള്‍ ഇത്തരം ആനവിഴുങ്ങിവാര്ത്തകളുടെ കാലമാണു്. ഏതെങ്കിലും സംഭവത്തെക്കുറിച്ചു വരുന്ന റിപ്പോര്‍ട്ടുകളില്‍ അതിലെ പ്രധാനഭാഗം മാത്രം കാണില്ല.
ആനവിഴുങ്ങിവാര്ത്തകള് വെറുതെ ഉണ്ടാവുന്നതല്ല. അശ്വത്ഥാമാ ഹതഃ പോലെ ആനയെ വിഴുങ്ങുന്ന പ്രസ്താവനകള്‍ ആദ്യം ഉണ്ടാവണം. എങ്കില്‍ സിന്ഡിക്കേറ്റുകാര്ക്കു പകുതിപ്പണി ലാഭമായി.
കേരളരാഷ്ട്രീയത്തില്‍ കണ്ണിറുക്കി കള്ളംപറയുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ദേഹം കണ്ണിറുക്കിയാല്‍ പറയുന്നതു് കള്ളമാണെന്നൂഹിച്ചോണം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ കുറവുതീര്ക്കുന്ന മറ്റൊരു വൃദ്ധനാണു് ആനവിഴുങ്ങി പ്രസ്താവനകളുടെ ആചാര്യന്. ദോഷം പറയരുതല്ലോ. കോളയ്ക്ക് പകരം എന്‍ഡോസള്‍ഫാന്‍ എന്നൊക്കെ അബദ്ധത്തില്‍ പറയുമെങ്കിലും ഇദ്ദേഹം കള്ളം മാത്രമായി പറയില്ല. പകരം പാതിസത്യം മറച്ചുവച്ചേ സംസാരിക്കൂ. കുഞ്ജരത്തെ അമര്ത്തിവച്ചതുപോലെ.
അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ആനവിഴുങ്ങി പ്രസ്താവനയാണു് കഴിഞ്ഞ ദിവസം വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു് മാദ്ധ്യമങ്ങളില്‍ നിറഞ്ഞതു്. യുഎസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ സ്വീകരിച്ച നിലപാടിനെ പരിഹസിച്ചുവിടുകയായിരുന്നു താന്‍ ചെയ്തതെന്നാണു് വിഎസ് പറഞ്ഞതു്. വിജയനും ഐസക്കും കൂട്ടിക്കാഴ്ചകളില് തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവച്ചപ്പോഴാണു് വിഎസ് ഇങ്ങനെ പറഞ്ഞതു്. വിഎസിന്റെ ഫാന്‍ ക്ലബ് ഈ പ്രസ്താവനയെ മുഖവിലയ്ക്കെടുത്തപ്പോള് ചിലരെങ്കിലും അദ്ദേഹം കള്ളംപറയുകയാവും എന്നും നിനച്ചു.
സത്യത്തിന്റെ കണികപോലുമില്ലാതെ സ്വന്തം വീരസ്യം പറയുന്നയാളാണു് വിഎസ് എന്നു് ആരാനും കരുതിയോ? ശാന്തം പാപം! അദ്ദേഹം പറഞ്ഞതു് കള്ളമേയായിരുന്നില്ല. CODEL SPECTER IN SOUTH INDIA: COMMUNISTS, COMPUTERS AND CULTURE എന്ന തലവാചകവുമായി 2007 ജനുവരി 22നു് പെന്റഗണിലേക്കു പറന്ന കേബിളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടു്. ഇറാഖിനെക്കുറിച്ചും കാസ്ട്രോയെക്കുറിച്ചും വിഎസ് യുഎസ് പ്രതിനിധികളോടു പ്രതികരിച്ചതു് 2006 ഡിസംബര്‍ 21നു് തന്നെ സന്ദര്‍ശിച്ച അമേരിക്കന്‍ സെനറ്റര്‍ ആര്‍ലെന്‍ സ്പെക്ടറോടായിരുന്നു. യുഎസ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഹൂപ്പറും സംഘത്തിലുണ്ടായിരുന്നു. പ്രസ്തുത വിക്കിലീക്സ് രേഖ ഇവിടെ വായിക്കാം.
ചുരുക്കത്തില്‍ അച്യുതാനന്ദന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞതു് കള്ളമായിരുന്നില്ല. പക്ഷെ ഇതു മുഴുവന്‍ സത്യവുമാകുന്നുണ്ടോ എന്നാണു് തുടര്‍ന്നു പരിശോധിക്കേണ്ടതു്.
ഈ സംഭവം നടന്ന തീയതി തന്നെ നോക്കുക. 2006 ഡിസംബര്‍ 21നാണു് അമേരിക്കന്‍ സെനറ്ററിന്റെ സംഘത്തോടു മുഖ്യമന്ത്രിയായിരുന്ന വിഎസ് ഇപ്രകാരമൊക്കെ പ്രതികരിക്കുന്നതു്. എന്നാല്‍ ഇപ്പോള്‍ വിവാദമായ കേബിളിന്റെ സമയം കൂടി പരിശോധിക്കുക. 2008 ആഗസ്റ്റ് 29ന് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിന്‍ വിഎസിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയ കാര്യമാണു് ഈ രേഖകള്‍ പറയുന്നതു്. അന്നു് വിവരസാങ്കേതിക മേഖല, ജൈവ സാങ്കേതിക മേഖല, ടൂറിസം തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം സ്വീകരിക്കുന്നതില്‍ സിപിഎമ്മിനുളള താല്‍പര്യം വിഎസ് തുറന്നു പ്രകടിപ്പിക്കുകയായിരുന്നു.
സ്പെക്ടര്, ഹൂപ്പര്‍ തുടങ്ങിയവരുമായി വിഎസ് നടത്തിയ ചര്‍ച്ചയില്‍ അമേരിക്കന്‍ മൂലധന നിക്ഷേപമായിരുന്നില്ല വിഷയമെന്നു് 2007 ജനുവരിയിലെ കേബിള്‍ വ്യക്തമാക്കുന്നു. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ നേട്ടങ്ങളാണു് വിഎസ് പ്രധാനമായും യുഎസ് സംഘത്തിനു മുന്നില്‍ നിരത്തിയതു്. "ഞങ്ങള്‍ ബുഷിനെ വെറുക്കുന്നു, എന്നാല്‍ ഞങ്ങള്‍ അമേരിക്കയിലെ ജനങ്ങള്ക്കൊപ്പമുണ്ടു്" എന്നു പറഞ്ഞാണു് "തര്ക്കസ്വഭാവമുളള" ചര്‍ച്ച വിഎസ് അവസാനിപ്പിച്ചതെന്നു് വിക്കീലീക്ക്സ് പുറത്തുവിട്ട രേഖ പറയുന്നു.
2008 ആഗസ്റ്റ് 29ന്റെ ചര്‍ച്ച വന്‍വാര്‍ത്താ സംഘത്തിന്റെ അകമ്പടിയോടെ ആയിരുന്നുവെന്ന് 2009 സെപ്തംബര്‍ 5ന്റെ രേഖ വെളിപ്പെടുത്തുന്നുണ്ടു്. വാര്‍ത്താ സംഘത്തിന്റെ മുന്നില്‍ വച്ചാണു് മൂന്നു മേഖലകളില്‍ വിദേശനിക്ഷേപം സ്വീകരിക്കാനുളള സിപിഎമ്മിന്റെ താല്‍പര്യം വിഎസ് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
എന്നാല്‍ വിക്കിലീക്സ് രേഖകളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍ ഇക്കാര്യം വിഎസ് മറച്ചു വച്ചു. 2006ല്‍ നടന്ന സംഭവം പുറത്തു പറയുകയും അതിനുശേഷം അമേരിക്കന്‍ സംഘം തന്നെ കണാന്‍ വന്നിട്ടില്ലെന്നു് കള്ളം പറയുകയും ചെയ്തു.
പ്രസ്താവനയുടെ ഉത്തരഭാഗത്തു് വിഎസ് കൃത്യമായി കള്ളം പറയുകതന്നെയാണു്. ആദ്യ സന്ദര്‍ശനത്തിന്റെ തീയതിയോ വിവരങ്ങളോ കൃത്യമായി വെളിപ്പെടുത്താതിരിക്കുകവഴി അര്‍ദ്ധസത്യത്തിന്റെ തേരിലേറി നടത്തിയ ആനവിഴുങ്ങിപ്രസ്താവനയുടെ അവസാനം താന്‍ പിന്നീടു് യുഎസ് പ്രതിനിധികളെ കണ്ടിട്ടില്ല എന്നു കള്ളംപറയേണ്ട സാഹചര്യമെന്തായിരുന്നു, പ്രിയ വിഎസ്? താന്‍ അവരെ കണ്ടുവെന്നും, സിപിഎമ്മിന്റെ പ്രഖ്യാപിത നയമനുസരിച്ചു്, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനുതകുന്ന വിദേശനിക്ഷേപം സ്വീകരിക്കാന്‍ ആവശ്യമായ ശ്രമം നടത്തിയെന്നും പറഞ്ഞാല്‍ താങ്കളുടെ തിളക്കം കൂടുകയല്ലേ ഉണ്ടായിരുന്നുള്ളൂ? പിന്നെ എന്തിനാണു് അങ്ങു് അങ്ങയുടെ നാവുകൊണ്ടു് ഇങ്ങനെ ആനവിഴുങ്ങിപ്രസ്താവനയിറക്കിയതു്?
ആദ്യത്തെ കൂടിക്കാഴ്ചയില്‍ അങ്ങുപ്രകടിപ്പിച്ച സത്യസന്ധതയുണ്ടല്ലോ, "ഞങ്ങള്‍ ബുഷിനെ വെറുക്കുന്നു, എന്നാല്‍ ഞങ്ങള്‍ അമേരിക്കന്‍ ജനതയോടൊപ്പമുണ്ടു്," എന്ന പ്രഖ്യാപനം... ആ പ്രഖ്യാപനം നടത്താന്‍ മടികാട്ടാതിരുന്ന അങ്ങയുടെ നാവു് പൊന്നായിത്തീരട്ടെ. പക്ഷെ ഇനിയെങ്കിലും, ഇനിയെങ്കിലും, ഇങ്ങനെ അര്‍ദ്ധസത്യ പ്രസ്താവനകള്‍ നടത്തി ആനവിഴുങ്ങിവാര്ത്തകള്ക്കു് സ്രോതസ്സായി നിന്നുകൊടുക്കരുതേ...
വിക്കിലീക്കസ് രേഖ: കുഞ്ഞാലിക്കുട്ടിയും മുനീറും രാജി വെക്കണം
വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി എന്‍.ഡി.എഫിനെ സംരക്ഷിച്ചുവെന്ന കാരണത്താല്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. കുഞ്ഞാലിക്കുട്ടിക്ക് എതിരെ പറഞ്ഞിട്ടില്ലെന്ന് വരുത്തിതീര്‍ക്കാന്‍ മന്ത്രി മുനീര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ അത് ശരിയല്ലെന്നാണ് മനസ്സിലാവുന്നത്. ഞങ്ങളെ കുറിച്ചും ചില കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് - അദ്ദേഹം പറഞ്ഞു. വി.എസിനെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു പിണറായിയുടെ മറുപടി.
എന്‍ .ഡി.എഫുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനോടായിരുന്നില്ല മുനീര്‍ പറയേണ്ടിയിരുന്നത്. അതിനാല്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ മുനീറിനും അര്‍ഹതയില്ലെന്ന് പിണറായി വ്യക്തമാക്കി.
വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകള്‍ 'വീക്ക് ലീക്ക്‌സ്'ആയിരിക്കുകയാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്നെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മന്ത്രി എം.കെ മുനീര്‍ തന്നെ മറുപടി പറഞ്ഞ സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വേങ്ങരയിലെ വോട്ടര്‍മാരെ പരിഹസിക്കുന്നതിന് തുല്യമാണ് പുതിയ വെളിപ്പെടുത്തല്‍. എന്‍ .ഡി.എഫ് സംസ്ഥാന സെക്രട്ടറി മജീദ് ഫൈസിയാണ് വേങ്ങരയില്‍ എന്നെ നേരിട്ടത്. എന്‍ .ഡി.എഫിനെതിരെ ശക്തമായ നിലപാടാണ് ഞാന്‍ എപ്പോഴും സ്വീകരിച്ചിരിക്കുന്നത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വ്യക്തി താല്‍പര്യങ്ങള്‍ക്കായി കുഞ്ഞാലിക്കുട്ടി എന്‍ .ഡി.എഫ് പ്രവര്‍ത്തകരെ സംരക്ഷിച്ചുവെന്ന് എം.കെ. മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്ക്‌സ് രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്‍ .ഡി.എഫ് പോലുള്ളവ ലീഗിലേക്കു കടന്നു കയറുന്നതു ചെറുക്കണമെന്ന് 99 ല്‍ പാര്‍ട്ടി തീരുമാനമെടുത്തതാണെന്നും എന്നാല്‍, കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള 'വിശ്വാസ്യതയില്ലാത്ത നേതാക്കള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എന്‍ .ഡി.എഫിനെ സംരക്ഷിക്കുകയാണെന്നും എം.കെ. മുനീര്‍ പറഞ്ഞതായാണ് ചെന്നൈയിലെ യു.എസ് കോണ്‍സലേറ്റില്‍ നിന്ന് യു.എസ് വിദേശകാര്യ വകുപ്പിലേക്ക് അയച്ച കേബിള്‍ സന്ദേശത്തില്‍ പറയുന്നത്.വിക്കി ലീക്‌സ് റിപ്പോര്‍ട്ടിനെ പാര്‍ട്ടിസമ്മേളനങ്ങളുമായി ബന്ധപ്പെടുത്തേണ്ട- പിണറായി
അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ തങ്ങളെ കാണാന്‍ വന്നിരുന്നു. വിവിധ വിഷയങ്ങള്‍ സംസാരിച്ചിരുന്നു. തോമസ് ഐസക്, വി.എസ്. അച്യുതാനന്ദന്‍, എം.എ. ബേബി എന്നിവരുമായി വെവ്വേറെയാണ് ചര്‍ച്ചനടത്തിയത്. ഇക്കാര്യം പാര്‍ട്ടിയോഗങ്ങളില്‍ ചര്‍ച്ചചെയ്തിട്ടില്ല. അതിനുമാത്രം പ്രാധാന്യം അതിനില്ല, അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തങ്ങളില്‍ ചില നേതാക്കളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. ഇതൊരിക്കലും ഒരു അജന്‍ഡ വെച്ചുള്ള കൂടിക്കാഴ്ചയുമായിരുന്നില്ല. അവരുടെ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് സംസാരം കടന്നു. ലക്ഷക്കണക്കിനാള്‍ക്കാരെ കൊല്ലുന്ന അമേരിക്കന്‍ നയത്തെക്കുറിച്ച് തങ്ങള്‍ അഭിപ്രായം പറഞ്ഞു. അമേരിക്കന്‍ വ്യവസായങ്ങളെ നിങ്ങള്‍ എതിര്‍ക്കുന്നുവെന്ന് അവര്‍ പറഞ്ഞപ്പോള്‍ വ്യവസായങ്ങളെയല്ല, നയങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് മറുപടി പറഞ്ഞു. കൊക്കകോള കമ്പനിയെ എതിര്‍ക്കുന്നതിനെക്കുറിച്ച് അവര്‍ ചോദിച്ചു. അപ്പോള്‍ കമ്പനിയുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നത്തെക്കുറിച്ചും ജലചൂഷണത്തെക്കുറിച്ചും പറഞ്ഞു. ഞങ്ങള്‍ കമ്പനിക്കെതിരല്ല, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍തന്നെ പരിഹാരം കാണണം എന്നാണ് താന്‍ പറഞ്ഞത് -പിണറായി വിശദീകരിച്ചു.
അമേരിക്കയുടെ വ്യവസായങ്ങള്‍ വരുന്നതിന് തടസ്സമുണ്ടോ എന്ന അവരുടെ ചോദ്യത്തിന്, എന്തു തടസ്സം, പണം നിക്ഷേപിക്കുന്നതിനെതിരല്ല എന്നു പറഞ്ഞു. പക്ഷേ, അതിനു നിബന്ധനകളുണ്ട് എന്നും പറഞ്ഞു. ഇത്രയും പറഞ്ഞ് കൈയുംകൊടുത്ത് പിരിഞ്ഞു. ഇതിലെന്താണ് തെറ്റ്. വിക്കി ലീക്‌സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എന്തോ ഗുരുതരമായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല -അദ്ദേഹം പറഞ്ഞു.
വിദേശമൂലധനം ഒരുകാരണവശാലും സ്വീകരിക്കരുതെന്ന തീരുമാനം പാര്‍ട്ടിക്കില്ല. അതേസമയം എല്ലാം വാങ്ങാം എന്ന നിലപാടുമില്ല. ആധുനിക സാമ്പത്തികവികസനത്തിനുതകുന്ന തരത്തിലുള്ള വിദേശമൂലധനം സ്വീകരിക്കാം. വിദേശമൂലധനം സ്വീകരിക്കുന്നതിനെക്കുറിച്ച് നേരത്തേതന്നെ പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വികസനനയത്തിന് വിദേശപണം സ്വീകരിക്കാം. പക്ഷേ, അതിനു വ്യക്തമായ മാനദണ്ഡം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏതൊക്കെ മേഖലകളിലാവാമെന്നും പറഞ്ഞിട്ടുണ്ട്. ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്ന രീതിയിലുള്ള വായ്പകള്‍ വാങ്ങരുത്. അതിന്റെ പിന്നില്‍ സാമ്രാജ്യത്വത്തിന്റെ അജന്‍ഡകള്‍ ഉണ്ടാവാം- അദ്ദേഹം പറഞ്ഞു. പ്ലാച്ചിമടയെക്കുറിച്ച് അമേരിക്കന്‍ പ്രതിനിധികളോട് താന്‍ സംസാരിച്ചിട്ടില്ലെന്ന് വി.എസ് പറഞ്ഞല്ലോ എന്ന ചോദ്യത്തിന് വി.എസ്സിനോട് അക്കാര്യം ചോദിച്ചില്ലായിരിക്കുമെന്നായിരുന്നു പിണറായിയുടെ മറുപടി.