2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

24 ലക്ഷം രൂപ വെട്ടിച്ച സി.കെ.പി പത്മനാഭനെതിരെ നടപടി

സി.പി.എം സംസ്ഥാന സമിതിയംഗവും കേരള കര്‍ഷകസംഘം വൈസ് പ്രസിഡന്‍റുമായ സി.കെ.പി പത്മനാഭനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിലുംനിന്ന് നീക്കി. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍െറ ഓഫിസില്‍ നടന്ന പണാപഹരണവുമായി ബന്ധപ്പെട്ടാണ് നടപടി. കര്‍ഷകസംഘം മുന്‍ സംസ്ഥാന പ്രസിഡന്‍റും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.കെ. ഭാസ്കരനെ താക്കീത് ചെയ്യാനും സംസ്ഥാന സമിതി തീരുമാനിച്ചു.
എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന സ്വഭാവദൂഷ്യ പരാതിയും ഒളികാമറ വിവാദവും സംബന്ധിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ചര്‍ച്ച മാറ്റിവെച്ചാണ് വി.എസ്. അച്യുതാനന്ദനുമായി അടുത്തബന്ധം പുലര്‍ത്തുന്ന സി.കെ.പിക്കെതിരെ നടപടി . കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരായ സ്വഭാവദൂഷ്യ നടപടിക്ക് ഇടയാക്കിയവരില്‍ പ്രമുഖനാണ് സി.കെ.പി. ശശിക്കെതിരെ പാര്‍ട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്‍റ് അജിത്തിനെയും കഴിഞ്ഞദിവസം ചേര്‍ന്ന ഡി.വൈ.എഫ്.ഐ പ്രത്യേക കണ്‍വെന്‍ഷനില്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കര്‍ഷക സംഘത്തിന്‍െറ ഓഫിസ് സെക്രട്ടറിയാണ് 24 ലക്ഷം രൂപ വെട്ടിച്ചതെങ്കിലും അതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ സി.കെ.പി. പത്മനാഭന് കഴിയില്ളെന്ന നിലപാടാണ് അന്വേഷണ കമീഷനും സംസ്ഥാനസമിതിയും കൈക്കൊണ്ടത്. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നടപടിക്ക് ശിപാര്‍ശചെയ്തിരുന്നു.

1 അഭിപ്രായം: