2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ടി.വി.രാജേഷ് എസ്.ഐയെ മര്‍ദ്ദിച്ചതായി പരാതി

ടി.വി.രാജേഷ് എസ്.ഐയെ മര്‍ദ്ദിച്ചതായി പരാതി

Posted on: 30 Sep 2011


തിരുവനന്തപുരം: ഹൈവേ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ എസ്.ഐയെ ഡി.വൈ.എഫ്.ഐ. നേതാവും എം.എല്‍.എയുമായ ടി.വി.രാജേഷ് മര്‍ദ്ദിച്ചതായി പരാതി. വെഞ്ഞാറമ്മൂടില്‍ വെച്ചാണ് സംഭവം. പോലീസ് പട്രോളിങ് നടത്തുന്നതിനിടെ എം.എല്‍.എയുടെ വാഹനം തടഞ്ഞുനിര്‍ത്തിയെന്നും ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായപ്പോള്‍ എസ്.ഐ. തോമസിനെ ടി.വി.രാജേഷ് മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.

എന്നാല്‍ താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും തന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടായി എന്നത് ശരിയാണെന്നും ടി.വി.രാജേഷ് എം.എല്‍.എ. പ്രതികരിച്ചു. എം.എല്‍.എ. ആണെന്ന് അറിയിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്‌തെങ്കിലും എസ്.ഐ. കയര്‍ത്തുസംസാരിക്കുകയാണ് ഉണ്ടായതെന്നും ടി.വി.രാജേഷ് പറഞ്ഞു.

മര്‍ദ്ദനമേറ്റ എസ്.ഐയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് എസ്.ഐ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. തടഞ്ഞുനിര്‍ത്തിയ സംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരോട് എം.എല്‍.എ. അസഭ്യം പറഞ്ഞുവെന്നും സി.ഐയ്ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ