2011 സെപ്റ്റംബർ 14, ബുധനാഴ്‌ച

പാമോയില്‍ കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു

2011 മാര്‍ച്ച് 14 മുതല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിഷയം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ പാമോയില്‍ കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാവുമെന്ന് പി.സി.ജോര്‍ജ്. വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ താന്‍ പരാതി നല്‍കിയ ഉടന്‍ പിണറായി വിജയന്‍ , വി.എസ്, തോമസ് ഐസക് എന്നിവര്‍ കാട്ടുന്ന വേവലാതി ഇതിന്റെ ഭാഗമാണെന്നും ജോര്‍ജ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ആര്‍ക്ക് സമ്മര്‍ദ്ദമുണ്ടായാലും കോടതിക്കെതിരായ തന്‍െ പോരാട്ടം തുടരുമെന്നും നിയമജ്ഞരുമായി ആലോചിച്ചാണ് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിാദമാക്കിയതില്‍ ദു:ഖമുണ്ട്.

തന്നെ അയോഗ്യനാക്കിയാല്‍ പ്രതിപക്ഷ നേതാവും അയോഗ്യനാവും. തനിക്കെതിരെ പരാതി പറഞ്ഞവര്‍ പിന്നോട്ട് പോയി. എന്നാല്‍ താന്‍ ഇതില്‍ നിന്നും പുറകോട്ട് പോവില്ല. വിട്ടുവീഴ്ച ചെയ്യുകയുമില്ല. ഭരണഘടനാ പരമായ പരിഹാരമാണ് താന്‍ ആവശ്യപ്പെടുന്നത്.

പൊതുസമൂഹത്തിന്റെ പൗരബോധമുയര്‍ത്താനുള്ള പോരാട്ടമാണിത്.പൗരാവകാശം വിനിയോഗിക്കാന്‍ ആരേയും പേടിക്കേണ്ടതില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകേണ്ടതുണ്ട്. ജനാധിപത്യമൂല്യവും ഇന്ത്യന്‍ ജുഡീഷ്യറിയുടെ മൂല്യവും ഉയര്‍ത്തി പിടിക്കാനാണ് താന്‍ ശ്രമിക്കുന്നത്.അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നതാണ് സി. പി. എമ്മിന്റെ ശൈലിയെന്നും ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാനുള്ള ഫാഷിസ്‌ററ് ഗൂഢാലോചന പുറത്ത് കൊണ്ടുവരേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ