പാമോലിന്‍ കേസില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി പി.കെ ഹനീഫ പിന്മാറിയത് കുറ്റബോധം കൊണ്ടാണോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് പി.സി.ജോര്‍ജ്. ജഡ്ജിയെ സമ്മര്‍ദത്തിലാക്കി കേസില്‍ നിന്ന് പിന്മാറ്റി എന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമ്മര്‍ദത്തിലാകുന്ന ജുഡീഷ്യറിയല്ല ഇന്ത്യന്‍ ജുഡീഷ്യറി. എ രാജയേയും കനിമൊഴിയേയും പോലുള്ളവരെ ജയിലിലടച്ച ജുഡീഷ്യറിയാണ്. ജഡ്ജി പി.കെ ഹനീഫ ഒഴിഞ്ഞതുകൊണ്ട് എന്റെ പരാതി അവസാനിക്കുന്നില്ല. അതിന് പരിഹാരം കിട്ടാന്‍ ഏതറ്റം വരെയും പോകും. നവംബറിലേക്ക് നീട്ടിവെച്ച കേസ് തിടുക്കത്തില്‍ ശനിയാഴ്ച പരിഗണിക്കുകയായിരുന്നു. ഇതൊരു അസാധാരണ നടപടിയാണ്.
കോടതിയലക്ഷ്യത്തിന് എനിക്ക് രണ്ട് തവണ നോട്ടീസ് അയക്കാന്‍ ഏതായാലും ജഡ്ജിക്ക് സമ്മര്‍ദമുണ്ടായില്ല. നോട്ടീസ് അയച്ചുവെന്ന് പറയുന്നതല്ലാതെ ഇതുവരെയും തനിക്ക് കിട്ടിയിട്ടില്ല. തനിക്ക് നോട്ടീസ് അയക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജിക്ക് കഴിയില്ല. ഹൈക്കോടതിക്ക് മാത്രമാണ് നോട്ടീസ് അയക്കാന്‍ അധികാരം. വിജിലന്‍സ് ജഡ്ജി പാമോലിന്‍ കേസില്‍ നിന്ന് പിന്മാറും മുമ്പ് ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ അറിഞ്ഞതെങ്ങനെയാണ്. വെള്ളിയാഴ്ച രാത്രി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആനത്തലവട്ടം ആനന്ദന്‍ നാളെ ജഡ്ജി കേസില്‍ നിന്നൊഴിയും എന്ന് പറഞ്ഞു.
ക്വട്ടേഷന്‍ സംഘത്തിന്റെ കുലപതിയാണ് അച്യുതാനന്ദന്‍. ക്വട്ടേഷന്‍ സംഘത്തിന്റെ പണിയാണ് പി.സി ജോര്‍ജ് ചെയ്യുന്നതെന്ന വി.എസിന്റെ ആരോപപണത്തിന് പ്രതികരണമായാണ് ഇത് പറഞ്ഞത്. വി.എസിനെതിരെ ഒട്ടേറെ തെളിവുകള്‍ എന്റെ പക്കലുണ്ട്. ഓരോന്നായി പുറത്തുവിടും. എന്നെക്കൊണ്ട് പറയിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും വി.എസ് ജഡ്ജിമാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മകന്‍ ജോലിനേടിയത് വഴിവിട്ട രീതിയിലാണ്. ഐ.എച്ച്.ആര്‍.ഡിയില്‍ ട്രെയിനിയായി കയറിയ അരുണ്‍കുമാര്‍ ഇപ്പോള്‍ ഒന്നര രക്ഷം രൂപ ശമ്പളം പറ്റുണ്ട്. മക്കാവു ദ്വീപില്‍ അരുണ്‍കുമാര്‍ എത്ര പെരുന്നാള്‍ നടത്തിയിട്ടുണ്ട്. കിളിരൂര്‍, കവിയൂര്‍, പറവൂര്‍ പെണ്‍വാണിഭങ്ങള്‍ നടക്കുമ്പോള്‍ കോടിയേരി എവിടെയായിരുന്നു. വി.എസ് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.
തോമസ് ഐസക്കിനെ രാഷ്ട്രീയമായി കൊല്ലാന്‍ നടക്കുന്നയാളാണ് വി.എസ്. പിണറായി മുതലാളിക്ക് പാവങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. മതിക്കെട്ടാനിലും പീരുമേട്ടിലും കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലും ഞാനും വി.എസ്സും ക്വട്ടേഷന്‍ നടത്തി. എന്റെ മുതലാളിയായിരുന്നല്ലോ മുമ്പ് വി.എസ്-പി.സി ജോര്‍ജ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ