വിക്കിലീക്‌സ് വാര്‍ത്ത മുനീര്‍ നിഷേധിച്ചു

കുഞ്ഞാലിക്കുട്ടി എന്‍.ഡി.എഫ് അനുകൂല നിലപാടെടുക്കുന്നുവെന്ന് താന്‍ പറഞ്ഞതായി വിക്കിലീക്‌സില്‍ വന്ന റിപ്പോര്‍ട്ട് മന്ത്രി എം.കെ.മുനീര്‍ നിഷേധിച്ചു. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ല. പാര്‍ട്ടി കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യാറില്ല. എന്‍.ഡി.എഫിനെതിരെ മുസ്‌ലിം ലീഗ് പ്രമേയം പാസാക്കിയിട്ടുണ്ട്. അത് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ചെയ്തത്. കുഞ്ഞാലിക്കുട്ടി എന്‍.ഡി.എഫ് വിരുദ്ധനാണ്-മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ